ഹിറ്റ് മേക്കർ ഒമർ ലുലു സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് കേരളത്തിന് പുറത്തും വലിയ സ്വീകരണമാണ് ലഭിക്കാറ്. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹമിപ്പോൾ ബാബു ആന്റണി നായകനാവുന്ന പവർ സ്റ്റാർ എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ തെലുങ്കു പതിപ്പിന് വമ്പൻ സ്വീകരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്. പന്ത്രണ്ടു ദിവസം കൊണ്ട് ഒരു കോടിയിലധികം കാഴ്ചക്കാരെയാണ് ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പ് നേടിയത്. തെലുങ്കിൽ തീയേറ്റർ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ഈ ചിത്രത്തിന് ലഭിച്ചത്. മലയാളത്തിൽ സമ്മിശ്ര പ്രതികരണം നേടിയെടുത്ത ഈ ചിത്രത്തിൻറെ തെലുങ്കു പതിപ്പിന്റെ അവകാശം നേടിയെടുത്തത് സുഖിഭാവ സിനിമാസ് ആണ്. തെലുങ്ക് ഫിലിം നഗർ എന്ന യൂട്യൂബ് ചാനലിൽ ഈ കഴിഞ്ഞ ജൂൺ മാസം പന്ത്രണ്ടിനാണ് ഒരു അഡാർ ലവ് തെലുങ്കു പതിപ്പ് റിലീസ് ചെയ്തത്. തെലുങ്കിൽ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗുരുരാജ് ആണ്.
റോഷൻ, നൂറിൻ ഷെരീഫ്, പ്രിയ പ്രകാശ് വാര്യർ, അരുൺ തുടങ്ങിയവ പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം റിലീസിന് മുൻപേ ശ്രദ്ധ നേടിയത് പ്രിയ പ്രകാശ് വാര്യർ അഭിനയിച്ച മാണിക്യ മലരായ പൂവേ എന്ന ഗാനത്തിന്റെ വിജയത്തോടെയാണെങ്കിലും റിലീസിന് ശേഷം ഏറെ കയ്യടി നേടിയത് ഇതിലെ നൂറിൻ ഷെരീഫിന്റെ പ്രകടനത്തിന്റെ പേരിലാണ്. നൂറിൻ അവതരിപ്പിച്ച കഥാപാത്രത്തിന് വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. അതോടൊപ്പം ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനങ്ങളും ഈ സിനിമയുടെ വിജയത്തിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. സ്കൂൾ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ഒരു കൂട്ടം വിദ്യാർത്ഥികളുടെ കഥയാണ് ഈ റൊമാന്റിക് കോമഡി ചിത്രം പറയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.