20 മണിക്കൂറിൽ ഒരു മില്യൺ കാഴ്ചക്കാരുമായി കുതിക്കുകയാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന മനോഹരമായ ഗാനം. ഒമർ ലുലു ഒരുക്കിയ മൂന്നാമത്തെ ചിത്രമായ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം ഇന്നലെ ആണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ അഭൂതപൂർവമായ തരംഗം സൃഷ്ടിച്ചു കൊണ്ടാണ് ഈ ഗാനം മുന്നേറിയത്. ഫേസ്ബുക്, വാട്സാപ്പ് സ്റ്റാറ്റസുകളിൽ മുഴുവൻ ഈ ഗാനമാണ് ഇപ്പോൾ. അതുപോലെ തന്നെ രസകരമായ ട്രോളുകൾ കൂടി ആയപ്പോൾ ഈ ഗാനം സോഷ്യൽ മീഡിയ മുഴുവനായി കീഴടക്കി കഴിഞ്ഞു.
വിനീത് ശ്രീനിവാസൻ ആലപിച്ച ഈ ഗാനത്തിന് ഈണം നൽകിയത് ഷാൻ റഹ്മാൻ ആണ്. തലശ്ശേരി കെ റഫീഖ് എണ്ണം നൽകിയ പഴയകാല മാപ്പിളപ്പാട്ടിന് ഒരു പുതിയ ഭാവം നല്‍കിയാണ് ഷാന്‍ റഹ്മാന്‍ ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ രംഗങ്ങളും സോഷ്യൽ മീഡിയയിൽ പടരുകയാണ്.
ഈ ഗാന രംഗത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രിയാ വാര്യർ എന്ന നടി ഇപ്പോൾ തന്നെ മലയാളി യുവാക്കളുടെ ഹൃദയത്തിൽ കയറി പറ്റി കഴിഞ്ഞു.
പൂമരത്തിലെ ഞാനും ഞാനുമെന്റാളും, വെളിപാടിന്റെ പുസ്തകത്തിലെ ജിമ്മിക്കി കമ്മൽ എന്നീ ഗാനങ്ങൾക്ക് ശേഷം ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഈ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഇരുപതു മണിക്കൂറിൽ പത്തു ലക്ഷം വ്യൂസ് യൂട്യൂബിൽ നേടിയ ഈ ഗാനം പുതിയ യൂട്യൂബ് റെക്കോർഡ് ആണ് മലയാള സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് സൂചന.
തൃശൂരിൽ ഷൂട്ട് പുരോഗമിക്കുന്ന ഈ ചിത്രം സമ്മർ റിലീസ് ആയി എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എല്ലാം തന്നെ പുതുമുഖങ്ങൾ ആണ് അവതരിപ്പിക്കുന്നത് . സിനു സിദ്ധാർഥ് ആണ് ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത്. സാരംഗ്, ലിജോ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഇ ചിത്രം സ്കൂൾ ലൈഫ് ബേസ് ചെയ്താണ് ഒരുങ്ങുന്നത് എന്നാണ് സൂചന.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.