റിലീസിങ്ങിന് മുൻപേ തന്നെ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത ചിത്രമാണ് ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ്. ഈ മാസം പതിനാലിന് മലയാളം, തെലുങ്കു ഭാഷകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യർ ഇതിലെ ഒരു ഗാനത്തിലൂടെ ലോക പ്രശസ്തയായിരുന്നു. തെലുങ്കിൽ ഇതിന്റെ ഓഡിയോ ലോഞ്ച് നടത്തിയത് തെലുങ്കു സൂപ്പർ താരം അല്ലു അർജുൻ ആയിരുന്നു. എന്നാൽ ഓഡിയോ ലോഞ്ചിന് ഹൈദരാബാദിൽ എത്തിയ ഒരു അഡാർ ലവ് ടീമിനെ കാത്തിരുന്നത് മറ്റൊരു മഹാഭാഗ്യം ആയിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിനായി ഹൈദരാബാദിൽ ഉള്ള കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹം മേടിക്കാനും ഉള്ള അവസരം ആണ് അവർക്കു കൈ വന്നത്.
മോഹൻലാലും ഒത്തുമുള്ള ഫോട്ടോ ആണ് പ്രിയ പ്രകാശ് വാര്യർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി കഴിഞ്ഞ ദിവസം പങ്കു വെച്ചത്. ലാലേട്ടനൊപ്പം നിൽക്കാൻ പറ്റി എന്നത് തന്നെ ഇപ്പോഴും സത്യമാണെന്നു വിശ്വസിക്കാൻ പറ്റുന്നില്ല എന്നും അദ്ദേഹത്തിന്റെ കാലു തൊട്ടു അനുഗ്രഹം വാങ്ങാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആയി കരുതുന്നു എന്നും പ്രിയ പറയുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ഉള്ള തന്റെ മുന്നോട്ടുള്ള യാത്രക്ക് അദ്ദേഹത്തിൽ നിന്ന് ലഭിച്ച അനുഗ്രഹം എന്നുമൊരു മുതൽക്കൂട്ടാകും എന്നും ഈ നടി പ്രത്യാശിക്കുന്നു. ഔസേപ്പച്ചൻ വാളക്കുഴി നിർമ്മിച്ച ഈ ചിത്രത്തിൽ പുതുമുഖങ്ങൾ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷാൻ റഹ്മാൻ ഈണമിട്ട ഇതിലെ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.