മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് എബ്രിഡ് ഷൈൻ. 1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് എബ്രിഡ് ഷൈൻ മലയാള സിനിമയിൽ ഭാഗമാവുന്നത്. പിന്നീട് ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഓരോ സിനിമകളും വളരെ വ്യത്യസ്ത ജോണറുകളിലാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി – എബ്രിഡ് ഷൈൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ഇവരുടെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുകയാണ്.
20–50 വയസ്സിനും ഇടയിലുള്ള സ്ത്രീ കഥാപാത്രങ്ങൾക്കും 30–55 വയസ്സിനും ഇടയിലുള്ള പുരുഷ കഥാപാത്രങ്ങള്‍ക്കുമാണ് കാസ്റ്റിങ് കോൾ. കാസ്റ്റിംഗ് കോൾ പോസ്റ്ററും ഏറെ ആകർഷിക്കുന്ന രീതിയിലാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ഒരു അവസരത്തിനായി നടക്കുന്ന വ്യക്തികൾക് ഇതൊരു സുവർണ്ണാവസരമാണ്. മലയാളം നന്നായി വായിക്കാനും സംസാരിക്കാനും അറിയണം. നാടകം മറ്റ് ദൃശ്യാവിഷ്കാരങ്ങളില്‍ മികവ് രേഖപ്പെടുത്തൽ, മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ്, മുൻപ് അഭിനയിച്ചിട്ടുള്ള വിഡിയോസ് എന്നിവ ചേർത്ത് ഡിസംബർ 15 ന് മുൻപായി അയച്ചു നൽകുവാനാണ് കാസ്റ്റിംഗ് കോളിലെ പോസ്റ്റേറിൽ പറയുന്നത്. ആൺകഥാപാത്രങ്ങള്‍ക്ക് abridmoviemaleactor@gmail.com എന്ന മെയിൽ ഐഡിയിലും സ്ത്രീകഥാപാത്രങ്ങൾക്ക് abridmoviefemaleactor@gmail.com എന്ന ഐഡിയിലുമാണ് മെയിൽ അയക്കേണ്ടത്. സിനിമയുടെ ടൈറ്റിൽ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ജോണറിന് വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. പോളി ജൂനിയറിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. തുറമുഖം, പടവെട്ട്, ബിസ്മി സ്‌പെഷ്യൽ, കനകം കാമിനി കലഹം തുടങ്ങിയ നിവിൻ പോളി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.