തന്റെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ ആണ് തരുൺ മൂർത്തി. വലിയ ശ്രദ്ധ നേടിയ ആ ചിത്രത്തിന് ശേഷം ഇപ്പോഴിതാ താനൊരുക്കുന്ന രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് തരുൺ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ മനോഹര ചിത്രങ്ങൾ നിർമ്മിച്ച സന്ദീപ് സേനൻ ആണ്, ഉർവശി തീയേറ്റേഴ്സ് എന്ന തന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. സൗദി വെള്ളക്ക എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ കുഞ്ചാക്കോ ബോബൻ പുറത്തു വിട്ടു. തീരപ്രദേശത്തു താമസിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം എന്നാണ് പുറത്തു വരുന്ന വാർത്തകൾ പറയുന്നത്. പുതുമുഖം ദേവി വർമ്മയാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവർക്കൊപ്പം ലുക്ക്മാൻ, ശ്രിന്ദ, സുധി കോപ്പ, ബിനു പപ്പു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നതു. റെക്‌സ് വിജയന്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതു. ശരൺ വേലായുധൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് നിഷാദ് യൂസഫാണ്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തീയേറ്റേഴ്‌സിന്റെ ബാനറിൽ പുറത്തു വരാൻ പോകുന്ന ചിത്രമായിരിക്കും ഇത്. കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ ടി ജോസ്, ഗോകുലൻ എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.