മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് വൺ. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് റിലീസ് ചെയ്യും. ബോബി- സഞ്ജയ് ടീം ആദ്യമായി മമ്മൂട്ടിക്ക് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രമൊരുക്കി സംവിധായകനായി അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ആണ്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചും ഇതിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ് സന്തോഷ് വിശ്വനാഥ്. കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള കേരളാ മുഖ്യമന്ത്രിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിലവതരിപ്പിച്ചിരിക്കുന്നതു. ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയ നേതാവുമായി സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അതിനു വേണ്ടി മമ്മൂട്ടി ചിത്രത്തിൽ കാണിച്ച ഇന്‍വോള്‍വ്‌മെന്റ് തന്നെ അത്ഭുതപ്പെടുത്തിയെന്നും സന്തോഷ് വിശ്വനാഥ് പറയുന്നു. ഈ ചിത്രത്തിലെ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിന് വേണ്ടിയുള്ള ലുക്ക് കണ്ടെത്തിയത് മമ്മൂട്ടി തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
രണ്ട് വര്‍ഷം മുൻപ് ഈ ചിത്രം ആലോചിച്ചു തുടങ്ങിയപ്പോൾ മുതൽ മമ്മൂട്ടി ആയിരുന്നു മനസിലെന്നും അദ്ദേഹത്തിന്റെ സമ്മതം ലഭിച്ചതിന് ശേഷം മാത്രമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതാന്‍ ആരംഭിച്ചതെന്നും സന്തോഷ് പറയുന്നു. മമ്മൂട്ടിയുടെ സഹകരണം വളരെ പ്രചോദനം നൽകി എന്ന് പറഞ്ഞ സംവിധായകൻ വെളിപ്പെടുത്തുന്നത് കടക്കല്‍ ചന്ദ്രന്റെ രീതികളും സംസാര രീതിയുമെല്ലാം തയ്യാറാക്കിയത് മമ്മൂട്ടി തന്നെയാണെന്നാണ്. കാരക്ടര്‍ ഫോട്ടോഷൂട്ടിന്റെ ദിവസം തങ്ങൾ ഉദ്ദേശിച്ചതിലും ഒരുപാട് മികച്ച ലുക്കിൽ വന്ന അദ്ദേഹം ഞെട്ടിച്ചുവെന്നും സന്തോഷ് പറയുന്നു. ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍, ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു, വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി, സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ ഒരു താര നിര തന്നെ മമ്മൂട്ടിയോടൊപ്പം ഈ ചിത്രത്തിന്റെ ഭാഗമാണ്. ഗോപി സുന്ദറാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നതു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.