മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള മോഹൻലാൽ എന്ന താര സൂര്യൻ തന്റെ പുതിയ ചിത്രമായ ലൂസിഫെറിലൂടെയും റെക്കോർഡുകളുടെ പെരുമഴയാണ് ഈ വെക്കേഷൻ സമയത്തു നൽകിയത്. മലയാള സിനിമയിൽ ഇപ്പോൾ നിലവിലുള്ള കളക്ഷൻ റെക്കോർഡുകളിൽ 99 ശതമാനവും തകർത്തെറിഞ്ഞ ലുസിഫെറിന് മുന്നിൽ അവശേഷിക്കുന്നത് ഇനി ഒരേ ഒരു റെക്കോർഡ് മാത്രം. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രം എന്ന റെക്കോർഡ് ആണത്. മോഹൻലാൽ തന്നെ നായകനായ പുലിമുരുകൻ ആണ് ആ റെക്കോർഡ് കൈവശം വെച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രമായി 86 കോടി രൂപക്ക് മുകളിൽ ആണ് പുലി മുരുകൻ നേടിയത്. ലുസിഫെർ ഇതിനോടകം കേരളത്തിൽ നിന്ന് ഇരുപത്തിമൂന്ന് ദിവസം കൊണ്ട് 65 കോടി രൂപയുടെ അടുത്തു നേടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇനി ഇരുപത് കോടിക്കു മുകളിൽ ഇവിടെ നിന്നു നേടാൻ സാധിച്ചാൽ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾക്ക് ധൈര്യമായി പറയാം, ” മുരുകാ നീ തീർന്നെടാ” എന്നു. വൈശാഖ് സംവിധാനം ചെയ്‌ത പുലി മുരുകൻ 2016 ഇൽ ആണ് മലയാള സിനിമയിലെ ആദ്യ നൂറു കോടി ചിത്രം ആയി മാറിയത്. അന്ന് ഈ ചിത്രം റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോൾ ആണ് നോട്ട് നിരോധനം ഉണ്ടായത്. അതിനിടയിലും പിടിച്ചു നിന്നാണ് പുലിമുരുകൻ ഈ റെക്കോർഡ് കേരളാ ഗ്രോസ് നേടിയെടുത്തത്. അല്ലെങ്കിൽ ചിലപ്പോൾ കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന ചിത്രവും പുലിമുരുകൻ ആവുമായിരുന്നു. ഏതായാലും റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും, വിദേശത്തുമെല്ലാം സ്റ്റീഫൻ നെടുമ്പള്ളി മുരുകനെ തീർത്തെങ്കിലും കേരളത്തിൽ മുരുകൻ സൃഷ്ടിച്ചത് കീഴടക്കാൻ എളുപ്പമല്ലാത്ത ഒരു ചരിത്രം തന്നെയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.