മലയാള സിനിമയ്ക്കു പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഓണച്ചിത്രങ്ങൾ കേരളത്തിലെ തീയേറ്ററുകൾ നിറക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ദുൽഖർ സൽമാൻ നായകനായ കിംഗ് ഓഫ് കൊത്ത, നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ, ഷെയിൻ നിഗം- ആന്റണി വർഗീസ്- നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ആർ ഡി എക്സ് എന്നിവയാണ് ഓണചിത്രങ്ങളായി നമ്മുക്ക് മുന്നിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ മൂന്നു ചിത്രങ്ങളും വലിയ വിജയമാണ് നേടുന്നത്. ലഭിച്ച തീയേറ്ററുകളുടേയും റിലീസിന് മുൻപ് ഉണ്ടായിരുന്ന ഹൈപ്പിന്റെ ഏറ്റ കുറച്ചിലും കാരണം കളക്ഷൻ വ്യത്യാസമുണ്ടെങ്കിലും, മൂന്ന് ചിത്രങ്ങൾ കാണാനും ഇവിടെ പ്രേക്ഷകർ ഒഴുകിയെത്തുന്നുണ്ട്. ഏറ്റവും ഹൈപ്പിൽ ഏറ്റവും കൂടുതൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത തന്നെയാണ് നിലവിൽ കളക്ഷനിൽ മുന്നിൽ നിൽക്കുന്നത്.
ആദ്യ 5 ദിവസം കഴിയുമ്പോൾ 12 കോടിയോളം കേരളാ കളക്ഷൻ നേടിയ ഈ ചിത്രം 13 കോടിക്ക് മുകളിൽ വിദേശത്തു നിന്നും നേടി. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 5 കോടിക്ക് മുകളിൽ നേടിയ കിംഗ് ഓഫ് കൊത്ത ഇതിനോടകം ആഗോള ഗ്രോസ് ആയി 32 കോടി കളക്ഷൻ മാർക്ക് പിന്നിടും. നിവിൻ പോളി നായകനായ രാമചന്ദ്ര ബോസ് ആൻഡ് കോ ഇതിനോടകം നേടിയത് 5 മുതൽ 6 കോടി വരെയാണ്. പതിയെ തുടങ്ങി ഇപ്പോൾ കത്തി കയറുന്ന ഈ ചിത്രം വലിയ കളക്ഷനിലേക്ക് വൈകാതെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഓണത്തോടനുബന്ധിച്ച് കുടുംബ പ്രേക്ഷകർ എത്തിത്തുടങ്ങുന്നതോടെ രാമചന്ദ്ര ബോസ് ആൻഡ് കോ സൂപ്പർ വിജയത്തിലേക്ക് എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ കണക്കു കൂട്ടൽ.
ഷെയിൻ നിഗം- ആന്റണി വർഗീസ്- നീരജ് മാധവ് കൂട്ടുകെട്ടിലെത്തിയ ആർ ഡി എക്സ് അക്ഷരാർത്ഥത്തിൽ തീയേറ്ററുകളിൽ തരംഗമായിക്കഴിഞ്ഞു. ഇപ്പോൾ ചെറിയ സ്‌ക്രീനുകളിൽ നിന്ന് വലിയ സ്‌ക്രീനുകളിലേക്കും, അതുപോലെ ആദ്യം റിലീസ് ആയതിൽ നിന്ന് കൂടുതലെണ്ണം സ്‌ക്രീനുകളിലേക്കും വ്യാപിക്കുന്ന ഈ ചിത്രം ആദ്യ 4 ദിവസം കൊണ്ട് നേടിയ ആഗോള ഗ്രോസ് 18 കോടിയോളമാണ്. ഈ വർഷത്തെ വമ്പൻ മലയാളം ഹിറ്റുകളിലൊന്നായി ഈ നഹാസ് ഹിദായത് ചിത്രം മാറുമെന്നാണ് ഇപ്പോഴുള്ള ട്രെൻഡ് സൂചിപ്പിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന കണക്കുകൾ പ്രകാരം അഞ്ച് ദിവസം പിന്നിടുന്നതോടെ ഈ ചിത്രത്തിന്റെ ആഗോള ഗ്രോസ് 23 കോടി പിന്നിടും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.