ഓണം എന്നാൽ മലയാളികൾക്ക് ആഘോഷത്തിന്റെ ഉത്സവമാണ്. ഓണം കണക്കാക്കി സിനിമാ മേഖലയിലും വമ്പൻ കണക്കുകൂട്ടലുകൾ നടക്കാറുണ്ട്. നിർമാതാക്കളും തിരക്കഥയ്ക്ക് ദൃശ്യ ഭാഷ്യം നൽകിയ സംവിധായകനും വിതരണക്കാരും പിന്നണി പ്രവർത്തകരും തിയേറ്റർ ഉടമകളും എല്ലാവരും ഓണവിപണി കണ്ണും നട്ടിരിക്കുന്നവരാണ്. പക്ഷേ കഴിഞ്ഞ ഓണകാലത്ത് പ്രതീക്ഷിച്ച അത്രയും തള്ളിക്കയറ്റം തിയേറ്ററിൽ ഉണ്ടായിട്ടില്ല. അതിന് കാരണങ്ങൾ പലതായിരുന്നു. സൂപ്പർസ്റ്റാറുകളുടെ പടത്തിന്റെ എണ്ണക്കുറവ് തന്നെയായിരുന്നു അതിൽ വലിയൊരു കാരണം ലോക്ഡൗണിന് ശേഷം കേരളത്തിലെ വ്യവസായങ്ങളിൽ ഏറ്റവും അധികം ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ മേഖല. ലോക്‌ഡൌൺ തുടങ്ങിയപ്പോൾ ആദ്യം അടച്ചതും ജീവിതം സാധാരണഗതിയിലേക്ക് വന്നപ്പോൾ ഏറ്റവും ഒടുവിൽ തുറന്നതും സിനിമ തിയേറ്ററുകൾ തന്നെയാണ്.
2022ലെ ഓണം സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് മലയാളികൾക്കിടയിൽ കടന്നുപോയത്. ഓരോ സീസണിനെ സംബന്ധിച്ച് സൂപ്പർതാരങ്ങൾ പാടെ ഇല്ലാതെ പോയ ഓണക്കാലമായിരുന്നു 2022എങ്കിൽ ഇത്തവണത്തെ ഓണക്കാലം സൂപ്പർ ഡ്യൂപ്പർ താര ചിത്രങ്ങൾ കൊണ്ട് സമ്പന്നമാണ്. ലഭിക്കുന്ന നിലവിലെ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി മോഹൻലാലിന്റെയും ദുൽഖർ സൽമാന്റെയും നിവിൻപോളിയുടെയും ടോവിനോ തോമസിന്റെയും ചിത്രങ്ങളാണ് ഓണത്തിന് തയ്യാറെടുക്കുന്നത്.
ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാകുന്ന ധൂമവും ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹോംമ്പലെ ഫിലിംസ് നിർമ്മിക്കുന്ന ധൂമം പാൻ ഇന്ത്യൻ ചിത്രമായാണ് പുറത്തിറങ്ങുന്നത്. ദിലീപിന്റെ’ ബാന്ദ്ര ‘ഓണത്തിന് റിലീസ് ചെയ്യുന്ന കാര്യത്തിൽ നിലവിൽ തീരുമാനമായിട്ടില്ലെങ്കിലും മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘റാമും’ ദുൽഖർ സൽമാന്റെ കരിയറിലെ തന്നെ ബിഗ് ബഡ്ജറ്റ് ചിത്രം’ കിംഗ് ഓഫ് കൊത്ത’യും ഓണത്തിന് ഉണ്ടാകുമെന്നാണ് സൂചനകൾ. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ 2018 ‘എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ ‘ അജയന്റെ രണ്ടാം മോഷണ’വുമായാണ് ടോവിനോ ഓണക്കാലത്ത് എത്തുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിൻ പോളിയുടെ ഓണച്ചിത്രവും ലിസ്റ്റിൽ മുൻനിരയിൽ ഉണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.