ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ ആണ് ഈ ഓണക്കാലത്തു പ്രദർശനത്തിന് തയ്യാറായി നിൽക്കുന്നത്.
താരങ്ങൾ കൂടുതൽ പേരും ഈ ഓണത്തിന് ടെലിവിഷനിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചതോടെ ഓണക്കാലത്തും തിയേറ്ററിൽ തിരക്കേറും എന്നുറപ്പാണ്. എല്ലാവരുടെയും ചിത്രങ്ങൾക്ക് വമ്പൻ പ്രതീക്ഷ ഉള്ളത് കൊണ്ട് ഏതൊക്കെ ചിത്രങ്ങൾ കാണും എന്ന കാര്യത്തിൽ പ്രേക്ഷകരുടെ ഇടയിലും ചെറിയൊരു ആശയ കുഴപ്പം ഉണ്ടെന്നു പറയാം.
എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്ത ചിത്രങ്ങൾ ആയിരിക്കും ഈ വർഷം എത്തുക എന്നത് ഉറപ്പാണ്. കാരണം ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന തരത്തിലുള്ള ചിത്രങ്ങളാണ് അണിയറയിൽ ഒരുക്കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.
മലയാളത്തിന്റെ സൂപ്പർ മെഗാ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന വെളിപാടിന്റെ പുസ്തകം ആണ് ആദ്യത്തെ ഓണം റിലീസ്. ലാൽ ജോസ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഓണ ചിത്രങ്ങൾക്കിടയിലെ ഏറ്റവും വലിയ റിലീസും ഈ മോഹൻലാൽ ചിത്രമായിരിക്കും. ഓഗസ്റ്റ് 31 നു ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക.
അന്ന് തന്നെ പ്രദർശനത്തിന് എത്തും എന്ന് കരുതപ്പെടുന്ന മറ്റൊരു ചിത്രമാണ് പ്രിത്വി രാജ് നായകനായ ആദം ജോൺ . ജിനു എബ്രഹാം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ഫാമിലി ത്രില്ലറിൽ നരെയ്ൻ, ഭാവന, മിഷ്‌ടി ചക്രവർത്തി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
സെപ്തംബര് ഒന്നിനും രണ്ടു ചിത്രങ്ങൾ എത്തുന്നുണ്ട്. മമ്മൂട്ടി- ശ്യാം ധർ ടീമിന്റെ പുള്ളിക്കാരൻ സ്റ്റാറാ എന്ന കുടുംബ ചിത്രവും അതുപോലെ നിവിൻ പോളി- അൽത്താഫ് സലിം ടീമിന്റെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ആണവ. രണ്ടു ചിത്രങ്ങളും കുടുംബ പ്രേക്ഷകരെ ഉന്നം വെച്ചാണ് ഇറക്കുന്നത്.
പിന്നീട് വരുന്ന ഒരു പ്രമുഖ റിലീസ് ആണ് നടൻ സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവ. ദുൽകർ സൽമാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്.
ജയറാം നായകനായി എത്തുന്ന , സമുദ്രക്കനി സംവിധാനം ചെയ്ത ആകാശ മിട്ടായി ആണ് മറ്റൊരു ഓണ ചിത്രം. സമുദ്രക്കനി തന്നെ സംവിധാനം ചെയ്ത അപ്പ എന്ന തമിഴ് ചിത്രത്തിന്റെ മലയാളം റീമേക് ആണ് ഈ ചിത്രം.
നീരജ് മാധവ് തിരക്കഥയൊരുക്കിയ ലവ കുശ എന്ന ചിത്രവും ഈ ഓണത്തിനെത്തും. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ ഒരുക്കിയ എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുന്ന ഈ…
മലയാള സിനിമയിലെ ഏറ്റവും വലിയ ആഗോള ഗ്രോസ്സർ ആയി മാറിയ ചിത്രമാണ് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത് ബ്ലോക്ക്ബസ്റ്റർ…
This website uses cookies.