[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഈ കൊവിഡ് കാലത്ത് കിട്ടിയ വലിയ സന്തോഷം; ഒമർ ലുലു പറയുന്നു..!

ഈ കോവിഡ് കാലത്തു തനിക്കു ലഭിച്ച ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെ വിളിച്ചു സംസാരിച്ചതും തന്റെ പുതിയ ആൽബം കണ്ടു അഭിനന്ദിച്ചതുമാണ് അതിനു കാരണമെന്നു ഒമർ ലുലു പറയുന്നു. ലോക്ക് ഡൗണ്‍ കാലത്ത് തന്നെ തേടിയെത്തിയ ആ അപ്രതീക്ഷിത ഫോൺ കോളിന്റെ ആവേശത്തിലാണ് ഇപ്പോഴും ഒമർ ലുലു. ഈ വിവരം പങ്കു വെച്ച് കൊണ്ട് അദ്ദേഹം ഇട്ട ഫേസ്ബുക് പോസ്റ്റും വലിയ ശ്രദ്ധയാണ് നേടിയത്. തന്റെ ഫേസ്ബുക് പോസ്റ്റിൽ ഒമർ ലുലു കുറിച്ച വാക്കുകൾ ഇങ്ങനെ, സമീർ ഭായി വിളിച്ചിട്ട് എന്താ വിശേഷം എന്നൊക്കെ ചോദിച്ച് പെട്ടെന്ന് ഞാന്‍ ലാലേട്ടന് ഫോൺ കൊടുക്കാം എന്ന് പറഞ്ഞൂ. ഞാന്‍ ആകെ സ്ട്രക്കായി പോയി. അപ്പോഴേക്കും ലാലേട്ടന്റെ ശബ്ദം, ഒമർ ഞാന്‍ മഹിയിൽ മഹാ എന്ന ഒമറിന്റെ പുതിയ ആൽബം കണ്ടിരുന്നു. പണ്ട് മുതലേ ഇഷ്ടപ്പെട്ട മാപ്പിളപാട്ടാണ് മഹിയിൽ മഹയും മാണിക്യ മലരും ഒക്കെ. പുതിയ ട്യൂണിൽ കേട്ടപ്പോഴും നല്ല ഇഷ്ടമായി എന്നും ആൽബത്തിൽ വർക്ക് ചെയത എല്ലാവരോടും അഭിനന്ദനം പറയാനും പറഞ്ഞൂ. പുതിയ സിനിമാ വിശേഷങ്ങളും ഒക്കെ ചോദിച്ച് അംശസകൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഈ കോവിഡ് കാലത്ത് കിട്ടിയ ഒരു വലിയ സന്തോഷം.

പി ടി അബ്‍ദുള്‍ റഹ്മാന്‍റെ വരികള്‍ക്ക് പീര്‍ മുഹമ്മദ് സംഗിതം പകര്‍ന്ന പ്രശസ്‍ത ഗാനമാണ് മഹിയില്‍ മഹാ. ഈ ഗാനം ഒമര്‍ ലുലുവിന്‍റെ ആല്‍ബത്തിനുവേണ്ടി ജുബൈർ മുഹമ്മദ് ചിട്ടപ്പെടുത്തിയപ്പോൾ അത് ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. അഭിഷേക് ടാലന്റഡ് ഈ ഗാനത്തിലെ ഹിന്ദി വരികൾ എഴുതിയപ്പോൾ ഇതിൽ അഭിനയിച്ചത് അജ്മൽ ഖാൻ ജുമാന ഖാൻ എന്നിവരാണ്. മുസ്തഫ അബൂബക്കർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ഗാനം ഈ കഴിഞ്ഞ മെയ് പതിമൂന്നിന് ആണ് റിലീസ് ചെയ്തത്. യുട്യൂബില്‍ ഇതിനോടകം 35 ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് ലഭിച്ചത്.

ഫോട്ടോ കടപ്പാട്: ട്വിറ്റെർ

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.