[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വേണ്ടെന്ന് വെച്ച രണ്ട് തമിഴ് ചിത്രങ്ങള്‍ വഴിയൊരുക്കിയത് നയന്‍താരയുടെ താരപദവിക്ക്; നവ്യ നായർ വെളിപ്പെടുത്തുന്നു..!

ഒരുകാലത്തു മലയാള സിനിമയിൽ ഏറെ നിറഞ്ഞു നിന്ന നായികാ താരമാണ് നവ്യ നായർ. സിബി മലയിൽ ഒരുക്കിയ ദിലീപ് ചിത്രം ഇഷ്ടം, രഞ്ജിത്ത് ഒരുക്കിയ നന്ദനം എന്നിവയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഈ നടി പിന്നീട് മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെയെല്ലാമൊപ്പം അഭിനയിച്ചു കയ്യടി നേടി. ദിലീപിനൊപ്പം ഒട്ടേറെ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട നവ്യ, തന്റെ അഭിനയ മികവ് കൊണ്ടും വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്ന നവ്യ നായർ ഏതാനും വർഷങ്ങൾക്കു മുൻപ് തിരിച്ചു വരികയും അതോടൊപ്പം ടെലിവിഷനിലും തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. മികച്ച ഒരു നർത്തകി കൂടിയായ നവ്യ നായർ നൃത്തത്തിലും ഇപ്പോൾ കൂടുതൽ സജീവമാണ്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള പുര്‌സകാരം നേടിയ നവ്യ നായർ മറ്റ് ഭാഷകളിലും തന്റെ അഭിനയ പ്രതിഭ കൊണ്ട് കയ്യടി നേടിയ നായികയാണ്.

ഇപ്പോഴിതാ തന്റെ കരിയറിൽ താന്‍ നിരസിച്ച ചില ചിത്രങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നവ്യ നായർ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നവ്യ ഈ തുറന്നു പറച്ചിൽ നടത്തുന്നത്. തനിക്കു വന്ന രണ്ടു തമിഴ് ചിത്രങ്ങൾ താൻ നിരസിച്ചതിന് ശേഷം അവ ചെന്നത് നയൻ താരയുടെ അടുത്ത് ആണെന്നും, ആ ചിത്രങ്ങൾ നയൻ താരയുടെ താര പദവിക്കു കാരണമായി എന്നും നവ്യ പറയുന്നു. അതിൽ ഒന്ന് 2005 ല്‍ പുറത്തിറങ്ങിയ അയ്യാ എന്ന ചിത്രമാണ്. ശരത്കുമാര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നയന്‍താരയും നെപ്പോളിയനുമായിരുന്നു മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം വമ്പൻ വിജയമായി മാറി. രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലും തന്നെയായിരുന്നു ആദ്യം സമീപിച്ചിരുന്നതെന്നു നവ്യ വെളിപ്പെടുത്തി. എന്നാല്‍ നവ്യ ആ വേഷം നിരസിച്ചതോടെ നയൻ താരക്ക് നറുക്കു വീഴുകയും ആ ചിത്രം നേടിയ വമ്പൻ വിജയത്തോടെ നയൻ താര തമിഴിലെ സൂപ്പർ ഹീറോയിൻ ആയി മാറുകയും ചെയ്തു. വികെ പ്രകാശ് ഒരുക്കുന്ന ഒരുത്തി, ദൃശ്യം 2 ന്റെ കന്നഡ പതിപ്പ് എന്നിവയാണ് നവ്യയുടെ ഇനി വരാനുള്ള ചിത്രങ്ങൾ.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.