ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്‌ടിച്ച നായകൻ ആയായിരുന്നു ബാബു ആന്റണി. തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ ഈ താരം യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ ആണ് ബാബു ആന്റണി നായകനായി മടങ്ങി എത്തുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ബാബു ആന്റണിയുടെ ഗെറ്റപ്പ് എങ്ങനെ ആയിരിക്കും എന്ന സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ. തന്റെ ഫേസ്ബുക് പേജിലൂടെ ആണ് ഒമർ ലുലു പവർ സ്റ്റാർ ആയുള്ള ബാബു ആന്റണിയുടെ ഗെറ്റപ്പ് പുറത്തു വിട്ടത്.
സാൾട് ആൻഡ് പെപ്പർ ലുക്കിൽ ആണ് ബാബു ആന്റണി ഈ ചിത്രത്തിൽ എത്തുക. അടുത്ത വർഷം ഈ ചിത്രം ആരംഭിക്കും എന്നാണ് സൂചന. ഒമർ ലുലുവിന്റെ അടുത്ത റിലീസ് ധമാക്ക ആണ്. ജനുവരിയിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ അരുൺ, നിക്കി ഗൽറാണി എന്നിവർ ആണ് അഭിനയിക്കുന്നത്. ഇതിലെ സോങ് വീഡിയോസ് എല്ലാം തന്നെ ഇപ്പോൾ സൂപ്പർ ഹിറ്റുകൾ ആയി കഴിഞ്ഞു. ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു ഒരുക്കിയ ധമാക്കയിൽ മുകേഷ്, ഉർവശി, സലിം കുമാര്‍, ഇന്നസെന്റ്, സാബുമോന്‍, നേഹ സക്സേന, ഷാലിന്‍ സോയ എന്നിവരും വേഷമിട്ടിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.