തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ സ്റ്റാർ ആയിരുന്ന ബാബു ആന്റണിയെ വീണ്ടും നായകനാക്കി അവതരിപ്പിച്ചു കൊണ്ട് ഒമർ ലുലു ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ. മോഹൻലാൽ, മമ്മൂട്ടി എന്നിവരെയെല്ലാം വെച്ച് വമ്പൻ ഹിറ്റുകൾ രചിച്ചിട്ടുള്ള ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ മാസ്സ് ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം റിയാസ് ഖാൻ, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയുന്നുണ്ട്. ബാബു ആന്റണിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങാൻ പോകുന്ന പവർ സ്റ്റാറിന്റെ ബജറ്റ് ഏകദേശം പത്തു കോടിയോളമാണെന്നും ഹോളിവുഡിൽ നിന്നുള്ള കലാകാരന്മാരും ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പ്രശസ്ത നടൻ ബിനീഷ് ബാസ്റ്റിൻ ഈ ചിത്രത്തിലഭിനയിക്കാൻ തനിക്കും ആഗ്രഹമുണ്ടെന്ന് പറഞ്ഞു ഫേസ്ബുക്കിലിട്ട പോസ്റ്റും അതിനു സംവിധായകൻ ഒമർ ലുലു നൽകിയ മറുപടിയുമാണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
തന്റെ ഫേസ്ബുക് പേജിൽ ബിനീഷ് ബാസ്റ്റിൻ കുറിച്ച വാക്കുകൾ ഇങ്ങനെ, ടീമേ. ഇവരെല്ലാവരും മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്മാർ. ഈ കാസ്റ്റിംഗ് കണ്ടപ്പോൾ എനിക്കും ഇവരുടെ കൂടെ ഈ സിനിമയിൽ ഒരു വേഷം ചെയ്യാൻ കൊതിയാവുന്നു. ആരോട് പറയാൻ. ആരു കേൾക്കാൻ. നിങ്ങൾ പറ ടീമേ. അതിനു മറുപടിയായി ഒമർ ലുലു പറയുന്നത് ഈ സിനിമയിൽ നല്ലൊരു വേഷം ബിനീഷിനു തീർച്ചയായും ഉണ്ടാകുമെന്നാണ്. താൻ ബാബു ആന്റണിയുടെ വലിയ ആരാധകനാണെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നുണ്ട്. കൊക്കെയ്‍ന്‍ വിപണിയാണ് പവർ സ്റ്റാർ എന്ന ഈ സിനിമയുടെ പശ്ചാത്തലമെന്നും, മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കാൻ പോകുന്ന ചിത്രമാണ് പവർ സ്റ്റാർ. എന്നാൽ മേല്പറഞ്ഞ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി നായികയും പാട്ടും ദ്വയാർത്ഥ പ്രയോഗങ്ങളുമൊന്നും ഈ ചിത്രത്തിലുണ്ടാവില്ല എന്ന് ഒമർ ലുലു വെളിപ്പെടുത്തിയിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.