[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചന് വിലക്കുമായി പൃഥ്വിരാജ് സുകുമാരന്റെ കടുവ..!

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നവാഗത സംവിധായകൻ മാത്യൂസ് തോമസ് പ്രഖ്യാപിച്ച ചിത്രമാണ് കടുവാക്കുന്നേൽ കുറുവച്ചൻ. ചിത്രത്തിന്റെ ടൈറ്റിൽ അത് തന്നെയാണോ എന്ന് തീരുമാനമായിട്ടില്ല എങ്കിലും ആ ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണെന്നും അതിലെ സുരേഷ് ഗോപിയുടെ ലുക്കും കഴിഞ്ഞമാസം അദ്ദേഹത്തിന്റെ ജന്മദിനാഘോഷം പ്രമാണിച്ചു പുറത്തു വിട്ടിരുന്നു. ഷിബിൻ ഫ്രാൻസിസ് രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടമാണ്. എന്നാലിതാ ഇപ്പോൾ ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം തന്നെ വിലക്കി കൊണ്ട്, കോടതിയുത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ജിനു എബ്രഹാം രചിച്ചു ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രമാണ് കടുവ. പൃഥ്വിരാജ് സുകുമാരൻ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമ്മിക്കാനിരുന്ന ഈ ചിത്രം കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. ഈ വർഷം ജൂലൈ മാസത്തിൽ ഷൂട്ടിംഗ് ആരംഭിക്കാനായിരുന്നു പ്ലാൻ എങ്കിലും കൊറോണ ഭീഷണി മൂലം ഷൂട്ടിംഗ് മാറ്റി വെക്കുകയായിരുന്നു. അപ്പോഴാണ് സുരേഷ് ഗോപി- മാത്യൂസ് തോമസ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്.

തന്റെ കടുവ എന്ന സിനിമയുടെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് രചയിതാവ് ജിനു എബ്രഹാം നൽകിയിരിക്കുന്ന കേസ്. കടുവയുടെ ഓരോ സീനും തിരക്കഥയും പകര്‍പ്പവകാശ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്യുകയും അതിന്റെ തെളിവുകളും ജിനു കോടതിയിൽ ഹാജരാക്കിയതോടെയാണ് എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞു കൊണ്ട് ഉത്തരവായത്. കടുവ എന്ന സിനിമയില്‍ പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേരും കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്നാണെന്നും തന്‍റെ സിനിമയുടെ കഥയെയും കഥാപാത്രങ്ങളെയും അതുപോലെ പകര്‍ത്തിയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തങ്ങളുടെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നതെന്നുമാണ് ജിനു എബ്രഹാം ആരോപിച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളൂം ഏകദേശം ഒരുപോലെയാണ്. പൊലീസുകാരെ ഇടിച്ച് വീഴ്ത്തിയശേഷം പൊലീസ് ജീപ്പിനു മുകളില്‍ ഇരിക്കുന്ന പൃഥ്വിരാജിന്‍റെ ചിത്രമാണ് കടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എങ്കിൽ അതുപോലെ തന്നെയുള്ള ഒരു ചിത്രമാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പോസ്റ്ററിലുമുള്ളതു. ജിനു അബ്രഹാമിന്റെ സംവിധാന സഹായിയായി ആദം ജോൺ എന്ന ചിത്രത്തിൽ ജോലി ചെയ്തയാളാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ മാത്യൂസ് തോമസ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.