മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളായ ഒമർ ലുലു തന്റെ ആദ്യ ചിത്രമായ ഹാപ്പി വെഡിങ്ങിനു ശേഷം ഒരുക്കിയ ചിത്രമാണ് ചങ്ക്‌സ്. സജു വിൽസൺ നായകനായ ഒമർ ലുലുവിന്റെ ആദ്യ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. അതിനു ശേഷം ഒരുക്കിയ ഈ രണ്ടാമത്തെ ചിത്രത്തിൽ ബാലു വർഗീസ് ആണ് നായക വേഷത്തിൽ എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ഈ ചിത്രം നേടിയത് എങ്കിലും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റാവാൻ ചങ്ക്‌സിനു സാധിച്ചു. ഇതിലെ ബാലു വർഗീസിന്റെ രസകരമായ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചങ്ക്‌സ് സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മോശം പടങ്ങളില്‍ അഭിനയിച്ച് സ്വന്തം വിലകളയാതെ, നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള ഒരു നടനാണ് ബാലു വര്‍ഗീസ് എന്നായിരുന്നു ചങ്ക്‌സ് എന്ന ചിത്രത്തെ മുൻനിർത്തിയുള്ള ഒരു വിമർശന ട്രോൾ. എന്നാൽ അതിനു ശ്കതമായ ഭാഷയിലാണ് ഒമർ ലുലു മറുപടി പറയുന്നത്.
അദ്ദേഹം അതിനു മറുപടി നൽകിയത് ഫേസ്ബുക്കിലെ ഒരു കംമെന്റിലൂടെയാണ്. ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ, ഒരു ഇന്‍ടസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നിലനില്‍കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ. റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.