[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഏഴു ഭാഷകളിൽ എത്തുന്ന വിജയ് യേശുദാസ് ചിത്രത്തിലെ ഗാനം കാണാം..!

പ്രശസ്ത തെന്നിന്ത്യൻ ഗായകനും ഗാനഗന്ധർവൻ ഡോക്ടർ കെ ജെ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസ് ഒരു നടന്ന നിലയിൽ കൂടി പല പല ചിത്രങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ്.ഇപ്പോഴിതാ വിജയ് യേശുദാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിലെ പുതിയ ഗാനം ശ്രദ്ധ നേടുകയാണ്. അദ്ദേഹം അഭിനയിക്കുന്ന സാൽമൺ എന്ന ചിത്രത്തിലെ ഗാനത്തിന്റെ ആദ്യ മലയാള ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഏഴു ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് സാൽമൺ. ഈ കഴിഞ്ഞ ഈദ് ദിനത്തിൽ റിലീസ് ചെയ്ത ഈ ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറും സൂരജ് സന്തോഷുമാണ്. ത്രീഡി ചിത്രമായാണ് സാൽമൺ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകന്‍ വിജയ് യേശുദാസും മീനാക്ഷി ജസ്വാളുമാണ് ഇപ്പോൾ സൂപ്പർ ഹിറ്റായ ഈ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

രാവില്‍ വിരിയും എന്നു തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ രചിച്ചത് നവീൻ മാരാരും സംഗീതം പകർന്നത് ശ്രീജിത് ഇടവനയുമാണ്. ടി സീരിസ് ലഹരിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്, തമിഴിന് പുറമേ സാല്‍മണിലെ പുറത്തുവരുന്ന ആദ്യ മലയാള ഗാനമെന്ന പ്രത്യേകതയും കൂടിയുണ്ട്. നേരത്തെ രണ്ട് ലിറിക്കല്‍ വീഡിയോകളും തമിഴ് ഗാനങ്ങളായാണ് പുറത്തു വന്നത്. ഡോള്‍സ്, കാട്ടുമാക്കാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളിയായ ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രി ഡി റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ സാൽമൺ നിർമ്മിക്കുന്നത് എം ജെ എസ് മീഡിയയുടെ ബാനറില്‍ ഷാജു തോമസ്, ജോസ് ഡി പെക്കാട്ടില്‍, ജോയ്‌സ് ഡി പെക്കാട്ടില്‍ എന്നിവര്‍ ചേർന്നാണ്. 15 കോടി രൂപ ബജറ്റിൽ ഒരുക്കിയ ഈ ചിത്രം തമിഴ്, മലയാളം ഭാഷകള്‍ക്ക് പുറമേ കന്നഡ, തെലുങ്ക്, ഹിന്ദി, മറാത്തി, ബംഗാളി ഭാഷകളിലാണ് റിലീസ് ചെയ്യുക.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.