ഹാപ്പി വെഡിങ്സ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ മൂന്നു ചിത്രങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിലെ മുൻനിര സംവിധായകൻ ആയി മാറിയ ആളാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഒരു ചിത്രത്തിൽ പോലും സൂപ്പർ താരങ്ങൾ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല തന്റെ ചിത്രങ്ങൾ കൊണ്ട് അദ്ദേഹം തരംഗം സൃഷ്ടിച്ചത് ഒരു കൂട്ടം പുതുമുഖങ്ങളേയും താരതമ്യേന നവാഗതരായ അഭിനേതാക്കളേയും വെച്ചാണ്. ആദ്യ ചിത്രമായ ഹാപ്പി വെഡിങ് നേടിയ വിജയത്തിന് ശേഷം ക്യാമ്പസ് ലൈഫ് പറഞ്ഞ ചങ്ക്‌സും സ്‌കൂൾ ലൈഫ് കാണിച്ചു തന്ന ഒരു അഡാർ ലവിനും ശേഷം ധമാക്ക എന്ന തന്റെ നാലാമത്തെ ചിത്രവുമായി എത്തുകയാണ് ഒമർ ലുലു. ഈ ചിത്രത്തിലെ ഒരു അടിപൊളി ഗാനം ഉടനെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തും.
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ “മാണിക്യ മലരായ” എന്ന് തുടങ്ങുന്ന ഗാനം സൃഷ്ടിച്ചത് പോലെ ഒരു തരംഗം സോഷ്യൽ മീഡിയയിൽ ഈ അടുത്ത കാലത്തു മറ്റൊരു ഗാനവും ഉണ്ടാക്കിയിട്ടില്ല. ഇന്ത്യക്കു പുറത്തു വരെ സൂപ്പർ ഹിറ്റായി മാറി ആ ഗാനം. യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന, രസിപ്പിക്കുന്ന കിടിലൻ പാട്ടുകൾ ആണ് ഒമർ ലുലു ചിത്രത്തിന്റെ ഒരു പ്രത്യേകത. ഇനി വരാൻ പോകുന്ന ധമാക്കയിലെ പാട്ടും പ്രേക്ഷകരെ ഇളക്കി മറിക്കും എന്നുറപ്പാണ്.
ഗോപി സുന്ദർ സംഗീതം ഒരുക്കിയ ഈ ചിത്രത്തിൽ അരുൺ, നിക്കി ഗൽറാണി, മുകേഷ്, ധർമജൻ, സാബുമോൻ അബ്ദുസമദ്, ഉർവശി തുടങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ ബാലതാരം ആയ അരുൺ പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു എങ്കിലും ആദ്യമായണ് നായക വേഷം ചെയ്യുന്നത്. പതിവ് പോലെ തന്നെ ഒരു കംപ്ലീറ്റ് ഫൺ ഫിലിം ആയാണ് ഒമർ ലുലു ധമാക്കയും ഒരുക്കുന്നത്. തന്റെ മുൻചിത്രങ്ങളിലൂടെ നേടിയ വിജയം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ഒമർ ലുലു. എം കെ നാസർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.