ഏതാനും ദിവസങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു സൃഷ്ട്ടിച്ചു ഇന്ത്യയിലും വിദേശത്തുമെല്ലാം ഒരുപോലെ തരംഗമായി മാറിയ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്ക്യ മലരായ എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നും, അതുകൊണ്ടു തന്നെ ഈ ഗാനം പിൻവലിക്കും എന്നുമുള്ള വാർത്തകൾ കുറച്ചു മുൻപേ പ്രത്യക്ഷപ്പെട്ടിരുന്നു . എന്നാൽ ഇപ്പോൾ ഈ പാട്ട് പിന്‍വലിക്കുമെന്ന നിലപാട് തിരുത്തി സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നിരിക്കുകയാണ്. പാട്ടിനു ലഭിക്കുന്ന അഭൂത പൂർവമായ ജനപിന്തുണ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതിനു ഒമർ ലുലു വ്യക്തമാക്കി.
ഗാനത്തിലെ ഒരു രംഗത്തിലൂടെ ഇതിൽ അഭിനയിച്ച പ്രിയ വാര്യർ എന്ന പുതുമുഖ നടി അക്ഷരാർഥത്തിൽ ലോക പ്രശസ്തയായി മാറിയിരുന്നു. മതവികാരം വൃണപ്പെടുത്തി എന്ന ആരോപണം മൂലമാണ് ഈ ഗാനം പിൻവലിക്കാൻ പോവുകയാണ് എന്ന ഒരു നിലപാട് ആദ്യം ഉണ്ടായതു . പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങൾ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും ഈ ചിത്രത്തിന്റെ സംവിധായകനായ ഒമർ ലുലു മാധ്യമങ്ങളോട് പറഞ്ഞു.
ഈ പാട്ടില്‍ പ്രവാചക നിന്ദയൊന്നുമില്ലെന്നും കേസിനെതിരേ പിന്തുണ ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ ഒമർ ലുലു, പൊതുസമൂഹത്തെ വെല്ലുവിളിക്കാൻ താനില്ലെന്നും അറിയിച്ചു.
ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ഇറക്കിയ നിമിഷം മുതൽ തരംഗമായി മാറിയ ഈ ഗാനവും വിഡിയോയും ഇസ്‍ലാം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ സിനിമയുടെ അണിയറക്കാർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്… ഈ വിവാദവുമായി ബന്ധപെട്ടു സംവിധായകൻ ഒമർ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.
പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം വന്നത്. ചിത്രത്തിലെ നായിക ആയ പ്രിയ വാര്യർക്കും അതുപോലെ അണിയറ പ്രവർത്തകർക്കും എതിരെ ഹൈദരാബാദ് ഫലാക്ക്നുമാ പൊലീസ് സ്റ്റേഷനിലാണു പരാതി കിട്ടിയത്.
ഇതൊരു മാപ്പിള പാട്ടാണ്. ഈ ഗാനം മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപണം. അതുപോലെ തന്നെ ഈ പാട്ട് ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തുമ്പോൾ അർഥം മാറുന്നുവെന്നും ആരോപണം ഉന്നയിക്കുന്നവർ പറയുന്നു.
വർഷങ്ങളായി കേരളത്തിലെ മുസ്‍ലിങ്ങൾ പാടി വരുന്ന ഒരു മാപ്പിള പാട്ടാണ് ഇതെന്നും ഈ ആരോപണത്തിൽ കഴമ്പില്ലെന്നും അണിയറ പ്രവർത്തകർ പ്രതികരിച്ചിരുന്നു.
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൻ്റെ ടൈറ്റിൽ ഗ്ലിംബ്സ് വീഡിയോ…
ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ-…
This website uses cookies.