മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റർ. ഉദയ കൃഷ്ണ രചിച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രമാണ്. അതിനൊപ്പം തന്നെ വളരെ വ്യത്യസ്തമായ, മലയാളത്തിൽ അധികം ചർച്ച ചെയ്യാത്ത ഒരു പ്രമേയവും ഈ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. അത്കൊണ്ട് തന്നെ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ഈ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മികച്ച രീതിയിൽ മുന്നേറുന്ന ഈ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ ഒമർ ലുലു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം ചിത്രം കണ്ടതിനു ശേഷമുള്ള അഭിപ്രായം പങ്ക് വെച്ചത്.
ഒമർ ലുലു തന്റെ ഫേസ്ബുക് പേജിൽ കുറിച്ച വാക്കുകൾ ഇങ്ങനെ,“ഇപ്പോ അടുത്ത് ഫേസ്ബുക്കില്‍ ഫാൻസ് തള്ളി മറിക്കുന്നത് കണ്ടിട്ട് ഞാന്‍ തിയറ്ററില്‍ പോയി കണ്ട് ലാഗ് അടിച്ച് ചത്ത ഒരു സിനിമയേക്കാൾ എത്രയോ നല്ല എന്‍റര്‍ടെയ്നര്‍ ആണ് ലാലേട്ടന്‍റെ മോൺസ്റ്റർ. ഹണി റോസും അടിപൊളി ആയിട്ടുണ്ട്”. മോഹൻലാൽ, ഹണി റോസ്, ലക്ഷ്മി മൻചു എന്നിവരുടെ പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ട്വിസ്റ്റുകളും സർപ്രൈസ് എലമെന്റുകളുമായി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന രണ്ടാം പകുതിയാണ് ഈ ചിത്രത്തിന് വലിയ കയ്യടി നേടിക്കൊടുക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഗണേഷ് കുമാർ, സിദ്ദിഖ്, ലെന, ഇടവേള ബാബു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.