മലയാള സിനിമയിൽ ബാലതാരം ആയി അരങ്ങേറ്റം കുറിച്ച നടിയാണ് നസ്രിയ നസിം. അതിനു ശേഷം ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികാ വേഷവും ചെയ്ത നസ്രിയ, പിന്നീട് നടൻ ഫഹദ് ഫാസിലിനെ വിവാഹം ചെയ്യുകയും കുറച്ചു നാൾ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയും ചെയ്തു. പിന്നീട് പൃഥ്വിരാജ് ചിത്രമായ കൂടെയിലൂടെ തിരിച്ചു വന്ന നസ്രിയ ഇപ്പോൾ അന്യ ഭാഷാ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അതുപോലെ അഭിനയ മികവ് കൊണ്ടും ആരാധകരെ ഏറെ നേടിയ നസ്രിയ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ നസ്രിയ പണ്ട് നൽകിയ ഒരു ഇന്റർവ്യൂ വീഡിയോ ആണ് വൈറൽ ആവുന്നത്. അതിൽ നസ്രിയ പറഞ്ഞ വാക്കുകൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്. ഇനി മലയാളത്തിൽ ആർക്കൊപ്പമാണ് അഭിനയിക്കാൻ ആഗ്രഹമുള്ളത് എന്ന ചോദ്യത്തിന് ഫഹദിനൊപ്പമാണ് എന്നാണ് നസ്രിയ പറയുന്നത്. വളരെ ടാലന്റഡ് ആണ് ഫഹദ് എന്നും നസ്രിയ പറയുന്നുണ്ട്.
എന്നാൽ പിന്നീട് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോൾ ആണ്, ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തത്. നസ്രിയ പോലും പ്രതീക്ഷിക്കാത്ത വഴിത്തിരിവായിരുന്നു അതെന്നു പറയാം. അന്ന് നസ്രിയയുടെ അഭിമുഖം എടുത്ത രഞ്ജിത്ത് സരോവർ ആണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഫഹദും നസ്രിയയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. അന്നത് ആരാധകർക്ക് അടക്കം വലിയ സർപ്രൈസ് ആയിരുന്നു. അഭിനയ ജീവിതത്തിൽ ഏറെ സജീവമായ സമയത്ത് നസ്രിയയ്ക്ക് ഫഹദിനെ നേരിട്ട് പരിചയമില്ലായിരുന്നു എന്നാണ് നസ്രിയ പറഞ്ഞിട്ടുള്ളത്. വിവാഹം കഴിഞ്ഞു കുറെ വര്ഷങ്ങള്ക്കു ശേഷം നസ്രിയ തിരിച്ചു വന്ന ചിത്രം ഒരുക്കിയതും ബാംഗ്ലൂർ ഡേയ്സ് സംവിധാനം ചെയ്ത അഞ്ജലി മേനോൻ തന്നെയാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.