തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാറും മലയാളിയുമായ നയൻ താരയും സൂപ്പർ ഹിറ്റുകളൊരുക്കിയ തമിഴ് സംവിധായകൻ വിഘ്‌നേശ് ശിവനും തമ്മിലുള്ള വിവാഹം ഇന്ന് ചെന്നൈയിൽ വെച്ചു നടന്നു. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹിതരായ വധൂവരന്മാരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങളുടെ പ്രിയ താരങ്ങൾക്ക് വിവാഹ മംഗളാശംസകൾ നേരുകയാണ് സോഷ്യൽ മീഡിയയിലെ ആരാധകർ. വിവാഹ വസ്ത്രത്തിൽ അതീവ സുന്ദരിയായാണ് നയൻതാര കാണപ്പെടുന്നതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളുമുൾപ്പെടെയുള്ള വീഡിയോ പുറത്തു വിടാനുള്ള അവകാശം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിനാണ് നൽകിയിരിക്കുന്നതെന്നും അത് സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആയിരിക്കുമെന്നുമാണ് വാർത്തകൾ പറയുന്നത്.
ആദ്യം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടത്താനിരുന്ന വിവാഹം, പിന്നീട് അവിടുത്തെ സ്ഥലപരിമിതി മൂലമാണ് ചെന്നൈയിലേക്ക് മാറ്റിയത്. തെന്നിന്ത്യൻ താരങ്ങളും ബോളിവുഡ് താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം പങ്കെടുക്കുന്ന ഒരു താരനിബിഢമായ വിവാഹ സത്കാരമാണ് അവിടെയിപ്പോൾ നടക്കുന്നത്. ദളപതി വിജയ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ, വിവേക് ഒബ്‌റോയ്, മലയാളി താരം ദിലീപ്, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത, ആറ്റ്‌ലി, ഗൗതം മേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതിൽ ചിലരുടെ ചിത്രങ്ങൾ, വീഡിയോ എന്നിവയും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഏഴു വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹം കഴിച്ചത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.