ഇപ്പോൾ മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ പുലി മുരുകൻ. 2016 ഇൽ ഈ ചിത്രം സ്ഥാപിച്ച കളക്ഷൻ റെക്കോർഡ് ആറ് വർഷങ്ങൾക്കിപ്പുറവും നിലനിൽക്കുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ദിവസം ഇൻഡസ്ട്രി ഹിറ്റായി തുടർന്ന ചിത്രം കൂടിയാണ് പുലിമുരുകൻ. ഉദയകൃഷ്ണ രചിച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ നൂറ് കോടി കളക്ഷൻ നേടിയ ചിത്രവുമാണ്. ഇപ്പോഴിതാ ആറ് വർഷങ്ങൾക്കു ശേഷം മോഹൻലാൽ- വൈശാഖ്- ഉദയകൃഷ്ണ ടീം ഒന്നിച്ച മറ്റൊരു ചിത്രം കൂടി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. മോൺസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ സെൻസറിങ് ഇന്നലെ പൂർത്തിയായി, യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ഈ ചിത്രം ഒക്ടോബർ ഇരുപത്തിയൊന്നിന് ആഗോള റിലീസായി എത്തുമെന്നും ഒഫീഷ്യലായി പ്രഖ്യാപിച്ചു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു ത്രില്ലറാണെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ലക്കി സിങ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുന്ന ഈ ചിത്രത്തിൽ ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. സതീഷ് കുറുപ്പ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ദീപക് ദേവാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. മലയാളത്തിൽ അധികം ചർച്ച ചെയ്യാത്ത ചില കാര്യങ്ങൾ പറയുന്ന ചിത്രമാകുമിതെന്നാണ് സംവിധായകൻ വൈശാഖ് പറയുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.