മലയാള സിനിമാ പ്രേമികൾ ഈ വർഷം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഒടിയൻ. നാൽപത് കോടിയോളം മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം, ഈ വർഷം പുറത്തിറങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിനായി മോഹൻലാൽ തന്റെ കരിയറിലെ ഏറ്റവും വലിയ മേക്കോവറാണ് സ്വീകരിച്ചിരിക്കുന്നത്. ചിത്രത്തിനായി ഭാരം കുറച്ച മോഹൻലാൽ ആരാധകരേയും പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. 125 ഓളം ദിവസം നീണ്ടുനിന്ന ചിത്രത്തിന്റേത്. ഫാന്റസിയുടെ മേമ്പൊടിയോടെ ഒരുക്കിയ ഈ ആക്ഷൻ മാസ്സ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ഹരികൃഷ്‌ണനാണ്. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു ഹരികൃഷ്‌ണൻ മികച്ച രചയിതാവിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. എന്നാൽ കുട്ടി സ്രാങ്ക് എന്ന ചിത്രത്തിൽ നിന്നും ഇത്തരമൊരു മാസ്സ് – ആക്ഷൻ ചിത്രത്തിലേക്ക് എങ്ങനെ എത്തി എന്ന് പറയുകയാണ് ഹരികൃഷ്ണൻ.
സിനിമയിലേക്ക് എത്തും മുൻപ് തന്നെ തന്റെ കർമ്മ മേഖലയാണ് മാധ്യമപ്രവർത്തനം. മാധ്യമപ്രവർത്തന രംഗത്ത് വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള താൻ ഒരു ദിവസം വിദ്യാർത്ഥികൾക്കായി ക്ലാസ്സുകൾ എടുക്കാൻ എത്തിയതായിരുന്നു വഴിത്തിരിവായി മാറിയത്. ജേർണലിസം വിദ്യാർത്ഥികൾക്ക് അന്ന് ഫീച്ചർ ഉണ്ടാക്കാൻ ഒരു വിഷയം നൽകി. വിശ്വവിഖ്യാത സംവിധായകൻ ‘സ്റ്റീവൻ സ്പിൽബെർഗ് പാലക്കാടിനെ ആസ്പദമാക്കി ഒരു ചിത്രമെടുത്താൽ എങ്ങെനെയിരിക്കും’ എന്നതായിരുന്നു നൽകിയ ടോപിക്. അന്ന് ചർച്ചകളും ഫീച്ചർ തയ്യാറാക്കളുമെല്ലാം നടന്നു പക്ഷെ തന്റെ മനസിൽ നിന്നും ആ ചോദ്യം മാഞ്ഞില്ല. പിന്നീട് അത്തരത്തിലൊരു വിഷയത്തെ കുറിച്ച് ആലോചിച്ചു അതാണ് തന്നെ ഒടിയനിലേക്ക് എത്തിച്ചത് ഹരികൃഷ്‌ണൻ പറയുന്നു. പിന്നീട് ഒരുപാട് അഴിച്ചു പണികൾക്ക് ശേഷമാണ് ഒടിയൻ ഒരു മാസ്സ് പരിവേഷമായി മാറിയത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.