ഇപ്പോൾ കേരളമെങ്ങും ചർച്ച ഒടിയൻ എന്ന മോഹൻലാൽ ചിത്രമാണ്. വരുന്ന ഡിസംബർ പതിനാലിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അത്രയധികം ആവേശത്തോടും ആകാംഷയോടും ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റിലീസിന് മുൻപേ തന്നെ മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്തെറിഞ്ഞ ഈ ചിത്രത്തെ കുറിച്ച്, ഇതിന്റെ രചയിതാവായ ഹരികൃഷ്ണൻ ഇപ്പോൾ മനസ്സ് തുറക്കുകയാണ്. മാസ്സും ക്ലാസും നിറഞ്ഞ ഒരു സിനിമാനുഭവം ആയിരിക്കും ഒടിയൻ എന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാൽ , മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച അഭിനയ പ്രകടനങ്ങളിലൊന്ന് നമ്മുക്ക് മുന്നിൽ എത്തിക്കുന്ന ഒരു ചിത്രമായിരിക്കും ഒടിയൻ എന്ന് അദ്ദേഹം പറയുന്നു.
എന്നാൽ അതിനൊപ്പം തന്നെ ആരാധകരെ ആവേശം കൊള്ളിക്കുന്ന പഞ്ച് ഡയലോഗുകളും കിടിലൻ ആക്ഷനും ഈ ചിത്രത്തിന്റെ ഭാഗമാണ് താനും. മോഹൻലാലിനെ പ്രേക്ഷകർ എങ്ങനെയൊക്കെ കാണാൻ ആഗ്രഹിക്കുന്നോ അതുപോലെ തന്നെ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. വളരെ ആഴമുള്ള ഒരു കഥ പറയുന്ന ഈ ചിത്രത്തിൽ മലയാള സിനിമയിൽ ഇന്നേ വരെ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച വി എഫ് എക്സ് ആണുള്ളത് എന്നും അദ്ദേഹം പറയുന്നു. എം ജയചന്ദ്രൻ ഒരുക്കിയ മനോഹരമായ ഗാനങ്ങളും പീറ്റർ ഹെയ്‌ൻ ഒരുക്കിയ സംഘട്ടന രംഗങ്ങളും ഉള്ള ഈ ചിത്രം ശ്രീകുമാർ മേനോൻ എന്ന പ്രതിഭാധനൻ ആയ സംവിധായകനെ കൂടി നമ്മുക്ക് സമ്മാനിക്കും എന്നും ഹരികൃഷ്ണൻ പറയുന്നു. പ്രേക്ഷകരെ കാത്തു ചിത്രത്തിൽ ഒരുപാട് സർപ്രൈസുകൾ ഉണ്ടെന്നും അദ്ദേഹം സൂചന നൽകുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.