മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ അവസാന ഘട്ട ഷൂട്ടിംഗ് ആണ് ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് പൂർത്തിയായത്. ഒന്നര വർഷത്തോളം സമയമെടുത്താണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു എന്നും ഒരുപാട് പരിശ്രമം എടുത്ത സിനിമയാണ് ഒടിയൻ എന്നും സംഘട്ടന സംവിധായകൻ പീറ്റർ ഹെയ്‌ൻ പറയുന്നു. ഈ ചിത്രം തനിക്കു എപ്പോഴും സ്പെഷ്യൽ ആണെന്നും ഇതൊരു ഗംഭീര സിനിമ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഈ ചിത്രത്തിൽ ജോലി ചെയ്ത ഓരോരുത്തരും അത്രമാത്രം പരിശ്രമം ഇതിനു വേണ്ടി എടുത്തിട്ടുണ്ടെന്നും അതിന്റെ ഫലം തീർച്ചയായും ലഭിക്കും എന്നും അദ്ദേഹം പറഞ്ഞു. തന്നെ പിന്തുണച്ച ഈ ചിത്രത്തിലെ മുഴുവൻ ആളുകൾക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇനി പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ഈ ചിത്രം വരുന്ന ഡിസംബർ മാസത്തിൽ മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയി കേരളത്തിലെ തീയേറ്ററുകളിൽ എത്തും. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രങ്ങളിൽ ഒന്നാണ്. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരും മുഖ്യ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിദ്ദിഖ്, ഇന്നസെന്റ്, മനോജ് ജോഷി, നന്ദു, കൈലാഷ്, അനീഷ് ജി മേനോൻ, ശ്രീജയ, സന അൽത്താഫ്, നരെയ്ൻ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സാം സി എസും ദൃശ്യങ്ങൾ ഒരുക്കിയത് ഷാജികുമാറും ആണ്.
ഫോട്ടോ കടപ്പാട്: മനു
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.