യുവ താരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പത്തു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പത്തു ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും അന്പത്തിയഞ്ചു കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി മാറി കായംകുളം കൊച്ചുണ്ണി. ബോബി- സഞ്ജയ് ടീം രചന നിർവഹിച്ച ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ ഇരുപതു മിനിറ്റോളം താര ചക്രവർത്തി മോഹൻലാലും അഭിനയിച്ചിരുന്നു.
കൊച്ചുണ്ണി ആയി നിവിൻ പോളിയും പക്കി ആയി മോഹൻലാലും തകർത്താടിയതോടെ തീയേറ്ററുകൾ പൂരപ്പറമ്പുകൾ ആയി. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടമാണ് ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച നിവിൻ പോളിക്കു ലഭിക്കുന്ന ഇരട്ടി മധുരമാണ് ഈ ചിത്രം ഇപ്പോൾ നേടുന്ന മഹാവിജയം എന്ന് പറയാം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ കായംകുളം കൊച്ചുണ്ണി നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരങ്ങൾ ആണ്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഗംഭീര കളക്ഷൻ ആണ് ഈ ചിത്രം നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചരിത്ര നേട്ടത്തിലേക്കാണ് കൊച്ചുണ്ണി കുതിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.