കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകൻ ആയി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇപ്പോൾ ചിത്രീകരണം പൂർത്തിയാക്കി പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ വരുന്ന ജനുവരി 26 നു ആദി റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ നീക്കം എന്നറിയുന്നു.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ആദിയുടെ ഹൈലൈറ്റ് പ്രണവിന്റെ കിടിലൻ ആക്ഷൻ രംഗങ്ങൾ ആണ്. പ്രണവ് മോഹൻലാലിനൊപ്പം സിദ്ദിഖ്, ജഗപതി ബാബു, സിജു വിൽസൺ, ഷറഫുദീൻ, അനുശ്രീ, അദിതി രവി , ലെന തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ആദിയെ വരവേൽക്കാൻ കാത്തിരിക്കുന്ന ആരാധകർക്കും സിനിമ പ്രേമികൾക്കും ആവേശം പകരുന്ന മറ്റൊരു വാർത്ത കൂടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.
പ്രണവിന്റെ ആദിയോടൊപ്പം മോഹൻലാലിൻറെ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ആയ ഒടിയന്റെ ആദ്യ ടീസർ കൂടി എത്തുന്നു എന്നാണ് സ്ഥിതീകരിക്കാത്ത വിവരങ്ങൾ പറയുന്നത്. ഇപ്പോൾ ചിത്രീകരണം നടക്കുന്ന ഒടിയൻ ജനുവരിയിൽ പൂർത്തിയാവും.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വി എ ശ്രീകുമാർ മേനോൻ ആണ്. വി ഹരികൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ പ്രകാശ് രാജ് , മഞ്ജു വാര്യർ , സിദ്ദിഖ്, നന്ദു, ഇന്നസെന്റ്, ശരത് കുമാർ എന്നിവരും അഭിനയിക്കുന്നു. പീറ്റർ ഹെയ്‌ൻ സംഘട്ടനം ഒരുക്കുന്ന ഈ ചിത്രത്തിൽ വിവിധ ഗെറ്റപ്പ്കളിൽ ആണ് മോഹൻലാൽ പ്രത്യക്ഷപ്പെടുക.
ഏതായാലും ഗംഭീര ബോക്സ് ഓഫീസ് ഓപ്പണിങ് ഉറപ്പുള്ള ആദിക്ക് ഒടിയൻ ടീസറിന്റെ സാന്നിധ്യം നല്കാൻ പോകുന്നതു റെക്കോർഡ് ബ്രേക്കിംഗ് ആദ്യ ദിന കളക്ഷൻ ആവും എന്ന് ഉറപ്പാണ്. ഒടിയന്റെ മോഷൻ പോസ്റ്ററും ഒരു ലൊക്കേഷൻ ടീസറും ആദ്യമേ പുറത്തു വന്നിരുന്നു.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' ഇന്നു മുതൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. കേരളത്തിൽ ദുൽഖർ…
കൊല്ലം അഞ്ചൽ സ്വദേശികള്‍ക്കിനി നവീന സാങ്കേതിക തികവോടെ ഏറ്റവും പുതിയ സിനിമകൾ ആസ്വദിക്കാം. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയും…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
This website uses cookies.