[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കേരളത്തെ ഇത്രയും ഭംഗിയായി വേറെയൊരു സംവിധായകനും കാണിച്ചിട്ടില്ലെന്ന് ‘വിണ്ണൈ താണ്ടി വരുവായ’ കണ്ട ശേഷം സത്യൻ അന്തിക്കാട്

മലയാളികൾ ഏറെ ആരാധിക്കുന്ന ഒരു സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സ്ഥിരം ശൈലികളിൽ നിന്ന് മാറി നടക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഗൗതം മേനോൻ ഒരുക്കിയ മിന്നലേ, കാക്ക കാക്ക , വാരണം ആയിരം, വേട്ടയാട് വിളയാട്, വിണ്ണൈ താണ്ടി വരുവായ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള ആരാധകരുടെ മനസ് കീഴടക്കിയവയാണ്. ജോഷി തോമസ് ഒരുക്കുന്ന നാം എന്ന മലയാള ചിത്രത്തിലൂടെ ഒരു അഭിനേതാവായി അരങ്ങേറുന്ന അദ്ദേഹം കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടന്ന ചിത്രത്തിന്റെ ഓഡിയോ ലൗഞ്ചിൽ മുഖ്യാതിഥി ആയിരുന്നു.

വിണ്ണൈ താണ്ടി വരുവായ റിലീസ് ആയ സമയത്ത് മലയാളത്തിന്റെ പ്രിയസംവിധായകനായ സത്യൻ അന്തിക്കാട് തന്നെ വിളിച്ചിരുന്നുവെന്നും കേരളത്തെ ഇത്ര ഭംഗിയായി മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ അദ്ദേഹത്തിൻറെ അഭിനന്ദനം അറിയിച്ചുവെന്നും ഗൗതം വാസുദേവ് മേനോൻ പറയുകയുണ്ടായി. താൻ സത്യൻ അന്തിക്കാടിന്റെ വലിയ ആരാധകനാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം അടുത്ത വർഷം ഫെബ്രുവരിയോടെ തന്റെ ആദ്യ മലയാള സിനിമ ആരംഭിക്കാൻ ഗൗതം വാസുദേവ് മേനോൻ ഒരുങ്ങുകയാണെന്നാണ് സൂചന. ഇതിനായി മോഹൻലാലും, മമ്മൂട്ടിയും മുതൽ എല്ലാ പ്രമുഖ താരങ്ങളെയും അദ്ദേഹം കണ്ടു കഴിഞ്ഞെന്നും, അവരുടെ തിരക്കുകൾ കാരണം ഡേറ്റ് ലഭിക്കുന്നില്ല എന്നുമാണ് സൂചനകൾ പറയുന്നത്.

വിക്രം നായകനായ ധ്രുവ നചത്തിരം എന്ന ചിത്രമാണ് ഗൗതം മേനോന്റേതായി പുറത്തുവരാനുള്ളത്. ഒരു സ്‌പൈ ത്രില്ലർ ആയി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും തന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുകയുള്ളുവെന്നാണ് സൂചന.

നവാഗതനായ ജോഷി തോമസ് പള്ളിക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘നാം’. ശബരീഷ് വര്‍മ്മ, ഗായത്രി സുരേഷ്, അദിതി രവി, മറീന മൈക്കിള്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന നാമില്‍ രണ്‍ജി പണിക്കര്‍, വിനീത് ശ്രീനിവാസന്‍, സൈജു കുറുപ്പ്, ടോണി ലൂക്ക് തുടങ്ങിയവരും അഭിനയിക്കുന്നു. ക്യാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി എടുത്ത ചിത്രത്തിൽ വിദ്യാർത്ഥി സംഘത്തെ നിർണായക ഘട്ടത്തിൽ സഹായിക്കുന്ന ആളായാണ് ഗൗതം വേഷമിട്ടിരിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായാണെങ്കിലും തമിഴിൽ 13 ഓളം ചിത്രങ്ങളിൽ ഗൗതം വാസുദേവ് മേനോൻ അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.