സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. പരസ്യ ചിത്രീകരണത്തിലൂടെ ഏറെ ശ്രദ്ധേയനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഒടിയൻ’. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് ചിത്രത്തിന്റെ നീങ്ങുന്നത്. വില്ലന് ശേഷം മഞ്ജു വാര്യർ മോഹൻലാലിന്റെ നായികയായിയെത്തുന്ന ചിത്രം കൂടിയാണിത്. ഒക്ടോബറിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് പുറത്തുറങ്ങും എന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയുണ്ടായി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ഏകദേശം 400ഓളം തീയറ്ററുകളിൽ റിലീസിനായി ഒരുങ്ങുന്ന ഒടിയന്റെ റിലീസ് തീയതിയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്‌ടോബർ മാസമായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക എന്ന് അണിയറ പ്രവർത്തകർ സ്ഥിതികരിച്ചിട്ടുണ്ട്. പുലിമുരുകൻ ദിവസമായ ഒക്ടോബർ 7ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്, എന്നാൽ ഈ വർഷം ഒക്ടോബർ 7 ഞാഴാറായഴ്ച ആയതിനാൽ ആ ശ്രമം അവർ ഉപേക്ഷിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4ന് പുറത്ത് ഇറങ്ങുന്ന ഒടിയൻ ടീസറിലൂടെ റിലീസ് തിയതി പുറത്തുവിടും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പൂജ ഹോളിഡേയ്‌സിനായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക എന്നും റിപ്പോർട്ടുകളുണ്ട്.
പണ്ട് കാലത്ത് ജീവിച്ചിരുന്ന ഒടിയന്മാരുടെ കഥ പറയുന്ന ഈ ചിത്രം ഫാന്റസിയും റിയലിസവും ഉൾപ്പെടുത്തികൊണ്ട് ഒരു മാസ്സ് എന്റർട്ടയിനരായിരിക്കും. പീറ്റർ ഹെയ്നാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. ‘ഇരുവർ’ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രം കൂടിയാവും ‘ഒടിയൻ’. നരേൻ, ഇന്നസെന്റ്, കൈലാസ്, സന അൽത്താഫ്, സിദ്ദിഖ്, നന്ദു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എം. ജയചന്ദ്രനാണ്, പഞ്ചാത്തല സംഗീതം വിക്രം വേദയുടെ സംഗീത സംവിധായകൻ സാം സി എസാണ് കൈകാര്യം ചെയ്യുന്നത് . ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.