[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലീലയുടെ കരിന്തണ്ടനെതിരെ നിയമപരമായി നീങ്ങുമെന്ന് മാമാങ്കത്തിന്റെ സഹസംവിധായകൻ..

വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരിന്തണ്ടൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. ഡോകുമെന്ററികൾ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിയും ഈ ചിത്രം റിലീസ് ചെയ്യുന്നതോടെ മലയാള സിനിമയിലെ ആദ്യ ട്രൈബൽ സംവിധായിക കൂടിയായിരിക്കും ലീല സന്തോഷ്. കളേക്റ്റീവ് ഫേസ് വണിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. താമരശ്ശേരി ചുരത്തിന്റെ പിതാവായ ആദി വാസി മൂപ്പന്റെ കഥ പറയുന്ന ‘കരിന്തണ്ടൻ’ എന്ന ചിത്രം മാമാങ്കത്തിന്റെ സഹസംവിധായകൻ കൂടിയായ ഗോപകുമാർ നേരത്തെ അന്നൗൻസ് ചെയ്തിരുന്നു. തന്റെ ഫേസ്‍ബുക്ക് അക്കൗണ്ടിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരെ അദ്ദേഹം റീലീസ് ചെയ്തിരുന്നു.

ലീലക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് ഗോപകുമാർ തീരുമാനിച്ചിരിക്കുന്നത്. ‘കരിന്തണ്ടൻ’ എന്ന ടൈറ്റിൽ ഒരിക്കലും ലീലക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്ന് ഗോപകുമാർ വ്യക്തമാക്കി. ലീല സന്തോഷിനോട് ഇങ്ങനെയൊരു ചിത്രത്തിന്റെ കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഗോപകുമാർ പറയുകയുണ്ടായി. ലീല തന്റെ ഫേസ്ബുക്ക് സുഹൃത്താണന്നും ‘കരിന്തണ്ടൻ’ എന്ന പ്രോജെക്റ്റുമായി താൻ മുന്നോട്ട് പോകുന്നുണ്ടോ എന്ന് ഒരിക്കൽ മെസ്സേജ് വഴി ചോദിക്കുകയുണ്ടായെന്നും പോസ്റ്റർ വരെ പിന്നിട് റിലീസ് ചെയ്തപ്പോൾ പ്രോജക്റ്റുമായി മുന്നോട്ട് പോവുകയാണന്ന് ലീലക്ക് മനസിലായതാണെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ 13ന് ‘കരിന്തണ്ടൻ’ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതാണ് ഗോപകുമാർ.

കേരളത്തിൽ മാത്രം ഒതുങ്ങുന്ന കഥയല്ല എന്നും പാൻ ഇന്ത്യൻ സിനിമയായിരിക്കും എന്ന് ഗോപകുമാർ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്ന് പ്രമുഖ നടന്മാർ തന്റെ ചിത്രത്തിൽ ഉണ്ടാവുമെന്നും ഒരു കനേഡിയൻ കമ്പനി ചിത്രം നിർമ്മിക്കാൻ മുന്നിട്ട് നിൽക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് വർഷത്തെ കഠിന പ്രയത്നമാണെന്നും അവസാനഘട്ട ചർച്ചയിലെത്തിയ ചിത്രം 60 കോടി ബഡ്ജറ്റിലായിരിക്കും ഒരുക്കുന്നത്‌. മാമാങ്കം സിനിമയുടെ സഹസംവിധായകനും ഫിനാൻസ് കൻട്രോളർ കൂടിയായ ഗോപകുമാർ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം തന്റെ സ്വപ്‍ന തുല്യമായ ‘കരിന്തണ്ടൻ’ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.