ഒടിയൻ മലയാള സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന ചിത്രമാകും എന്നാണ് ഓരോ മലയാളിയുടെയും പ്രതീക്ഷ. ഇന്ത്യൻ സിനിമയുടെ നടന വിസ്മയവും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ഒടിയൻ ഇപ്പോൾ മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പ് ആണ് സൃഷ്ടിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണന്റെ തിരക്കഥയെ അടിസ്ഥാനമാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഫൈനൽ ഷെഡ്യൂൾ ഇപ്പോൾ പുരോഗമിക്കുകയാണ്. അതിനിടെയാണ് ചിത്രത്തിലെ ഒരു പുതിയ സ്റ്റിൽ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് വഴി ഇന്ന് പുറത്തു വിട്ടത്. പുറത്തു വന്ന നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുകയാണ് ഈ ഒടിയൻ ന്യൂ ലുക്ക് എന്ന് പറയാം.
മിനിട്ടുകൾക്കകം ഫേസ്ബുക്കിലും വാട്സാപ്പിലും ട്വിറ്ററിലുമെല്ലാം കാട്ടു തീ പോലെ പടർന്ന ഈ സ്റ്റിൽ ഇതുവരെ ഈ ചിത്രത്തിന്റേതായി പുറത്തു വന്നതിൽ വെച്ചേറ്റവും മാസ്സ് സ്റ്റിൽ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഇരുട്ടിൽ തന്റെ അങ്കത്തിനിറങ്ങുന്ന ഒടിയൻ മാണിക്യന്റെ രൂപമാണ് ഈ ചിത്രത്തിൽ എന്നാണ് സൂചന. തീക്ഷ്ണമായി തിളങ്ങുന്ന കണ്ണുകളും , തല വഴി ചുറ്റിയിട്ടിരിക്കുന്ന കരിമ്പടവുമായി മാസ്സ് ലുക്കിലാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഘട്ടനമൊരുക്കുന്നതു പീറ്റർ ഹെയ്‌നും ദൃശ്യങ്ങൾ ഒരുക്കുന്നത് ഷാജി കുമാറും ആണ്. എം ജയചന്ദ്രൻ ഗാനങ്ങളും സാം സി എസ് പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് കലാ സംവിധാനം നിർവഹിച്ചത് പ്രശാന്ത് മാധവ് ആണ്. മഞ്ജു വാര്യർ, പ്രകാശ് രാജ്, നരെയ്ൻ, നന്ദു, സിദ്ദിഖ്, ഇന്നസെന്റ് , കൈലാഷ്, സന അൽത്താഫ്, സന്തോഷ് കീഴാറ്റൂർ തുടങ്ങി ഒരു വമ്പൻ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.