മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ ഒടിയൻ വരികയാണ്. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ഒടിയൻ ഇനി ഒരു ഷെഡ്യൂൾ കൂടി ചിത്രീകരണം പൂർത്തിയാക്കിയാൽ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലേക്ക് കടക്കും. പക്ഷെ ഇപ്പോൾ തന്നെ വമ്പൻ ഹൈപ്പ് ആണ് ഈ ചിത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഒരു മോഷൻ പോസ്റ്ററും പിന്നീട് രണ്ടു ലൊക്കേഷൻ ടീസറും ഇറക്കിയ ഈ ചിത്രത്തിന്റെ ഒരു പുതിയ അനൗൺസ്‌മെന്റ് ടീസറും ഇന്ന് എത്തി കഴിഞ്ഞു. ചിത്രത്തിലെ മോഹൻലാലിൻറെ പുതിയ ലുക്ക് നാളെ എത്തുമെന്നുള്ള അനൗൺസ്‌മെന്റ് ആണ് പുതിയ ടീസറിൽ ഉള്ളത്. മോഹൻലാലിൻറെ ശബ്ദത്തിലുള്ള മികച്ച സംഭാഷണങ്ങളും അതോടൊപ്പം കിടിലൻ പശ്ചാത്തല സംഗീതവുമാണ് ഒടിയന്റെ എല്ലാ ടീസറുകളുടെയും പ്രത്യേകത.
ആദ്യം ഹിറ്റ് ആയതു ഒടിയൻ മോഷൻ പോസ്റ്റർ ബിജിഎം ആയിരുന്നു. പിന്നീട് ആദ്യത്തെ ലൊക്കേഷൻ ടീസർ വന്നപ്പോൾ അതിന്റെ പശ്ചാത്തല സംഗീതവും ഏറെ ശ്രദ്ധ നേടി. ഒരു മാസം മുൻപ് വന്ന രണ്ടാം ലൊക്കേഷൻ ടീസർ ബിജിഎമ്മും തരംഗമായി മാറി. ഇപ്പോഴിതാ ഇന്നത്തെ ടീസറിന്റെ പശ്ചാത്തല സംഗീതവും ഗംഭീര അഭിപ്രായം ആണ് നേടുന്നത്. പശ്ചാത്തല സംഗീതം ആരാധകരെയും സിനിമാ പ്രേമികളെയും ഇപ്പോഴേ ആവേശത്തിലാഴ്ത്തി കഴിഞ്ഞു. മോഷൻ പോസ്റ്ററിനും ആദ്യത്തെ രണ്ടു ലൊക്കേഷൻ ടീസറുകൾക്കും സംഗീതം നൽകിയത് രെഞ്ജിൻ രാജ് വർമ്മ എന്ന നവാഗതൻ ആണെങ്കിൽ ഇന്നത്തെ ടീസറിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ഒടിയൻ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ബാക് ഗ്രൗണ്ട് മ്യൂസിക് ചെയ്യുന്ന സാം സി എസ് ആണ്. വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ സംഗീതം ഒരുക്കി ശ്രദ്ധ നേടിയ ആളാണ് സാം സി എസ്.
എം ജയചന്ദ്രൻ ആണ് ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം മാസ്സ് ക്ലാസും ചേർന്ന ഒരു ഫാന്റസി ത്രില്ലർ ആണ്. വി ഹരികൃഷ്ണൻ തിരക്കഥ രചിച്ച ഈ ചിത്രം 1950 കാലഘട്ടം മുതലുള്ള കഥയാണ് പറയുന്നത്. മാണിക്യൻ എന്ന ജീവിച്ചിരിക്കുന്ന അവസാനത്തെ ഒടിയന്റെ കഥയാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.