Odiyan all set to top the IMDB list of most anticipated Indian movie.
ഇന്ത്യൻ സിനിമയിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ മോഹൻലാൽ ചിത്രമായ ഒടിയൻ വമ്പൻ മുന്നേറ്റമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഐ എം ഡി ബിയിലെ റിയൽ ടൈം പോപ്പുലാരിറ്റി ലിസ്റ്റിലെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഇടം നേടിയത്. നേരത്തെ ആറാം സ്ഥാനത്തു വന്ന ഒടിയൻ ഇപ്പോൾ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്തു എത്തി കഴിഞ്ഞു. ശങ്കറിന്റെ രജനികാന്ത് ചിത്രമായ 2.0 ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ ബോളിവുഡ് സ്റ്റാർ ഷാരൂഖ് ഖാൻ നായകനായ സീറോ ആണ് രണ്ടാമത് നിൽക്കുന്നത്.
എന്നാൽ രണ്ടാമത് നിൽക്കുന്ന സിറോയും മൂന്നാമത് നിൽക്കുന്ന ഒടിയനും തമ്മിൽ പോപ്പുലാരിറ്റി കണക്കിൽ വലിയ വ്യത്യാസമില്ല എന്നത് കൊണ്ട് തന്നെയാണ് ഒടിയൻ എപ്പോൾ വേണമെങ്കിലും രണ്ടാമത് എത്താം എന്നുള്ള പ്രതീക്ഷക്കു കാരണം. അങ്ങനെ വന്നാൽ ഈ നവംബർ 29 നു എന്തിരൻ 2 റിലീസ് ചെയ്തു കഴിഞ്ഞാൽ ഈ ലിസ്റ്റിൽ ഒന്നാമനായി ചരിത്രം സൃഷ്ട്ടിക്കാൻ ഒടിയൻ എന്ന മലയാള ചിത്രത്തിന് സാധിക്കും. വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഈ ചിത്രം വരുന്ന ഡിസംബർ പതിനാലിന് ആണ് റിലീസ് ചെയ്യുക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസ് ആയാണ് ഈ ചിത്രം ലോകം മുഴുവൻ ഒരേ ദിവസം റിലീസ് ചെയ്യുക. ഏതായാലും റിലീസിന് മുൻപേ തന്നെ ഫാൻസ് ഷോകളുടെ എണ്ണത്തിൽ ഒടിയൻ മലയാള സിനിമയിൽ പുതിയ ചരിത്രം കുറിച്ച് കഴിഞ്ഞു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.