മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നൈല ഉഷ. റേഡിയോ ജോക്കി ആയി കൂടി ജോലി ചെയ്യുന്ന ഈ നടി അതിനു ശേഷം മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർ താര ചിത്രങ്ങളുടെ ഭാഗമായി ശ്രദ്ധ നേടി. ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പമുള്ള പുതിയ ഫോട്ടോ പങ്കു വെച്ച് നൈല ഉഷ കുറിച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നു പറഞ്ഞു കൊണ്ടുള്ള നൈലയുടെ പോസ്റ്റ് ആണത്. ഫേസ്ബുക്കിൽ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കു വെച്ച് കൊണ്ട് നൈല ഉഷ കുറിച്ച വാക്കുകൾ ഇങ്ങനെ, “കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്..പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്..”.
വെറൈറ്റി ചാൻസ് ചോദിക്കൽ ആണല്ലോ ഇതെന്ന് ചിലർ ആ പോസ്റ്റിനു കീഴിൽ കമന്റു ചെയ്യുമ്പോൾ മറ്റു ചിലർ നൈലയുടെ ആഗ്രഹം വേഗം നടക്കട്ടെ എന്നും പറയുന്നു. സലിം അഹമ്മദ് ഒരുക്കിയ കുഞ്ഞനന്തന്റെ കട കൂടാതെ, ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും, ദീപു കരുണാകരൻ ഒരുക്കിയ ഫയർ മാനിലും നൈല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ലൂസിഫര്‍, ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളാണ് നൈലയുടെ അവസാനമിറങ്ങിയ ചിത്രങ്ങള്‍. ജോഷി ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പൻ ആണ് നൈല അഭിനയിച്ചു പുറത്തു വരാനുള്ള വമ്പൻ ചിത്രം. ഇത് കൂടാതെ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലും നൈല അഭിനയിക്കുന്നുണ്ട്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.