മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ട്രൈലെർ ലോഞ്ച് ഇന്നലെ കൊച്ചി ലുലു മാളിൽ വെച്ച് നടന്നു. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഈ ചിത്രത്തിന്റെ ട്രൈലെർ അവിടെ വെച്ച് ലോഞ്ച് ചെയ്തത്. ജോജു ജോർജ്, ചെമ്പൻ വിനോദ്, നൈല ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം നിർമ്മിച്ചത് കീർത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ്, അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസ് എന്നിവ ചേർന്നാണ്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ജോഷി തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ പ്രേക്ഷകർ ഒരു ജോഷി ചിത്രത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന എല്ലാം ഉണ്ടാകും എന്ന് പറയുകയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്ത നൈല ഉഷ. ആക്ഷനും മാസ്സും പാട്ടുകളും ഡാൻസും ഡ്രാമയും ഇമോഷനും എല്ലാം ചേർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയിരിക്കും പൊറിഞ്ചു മറിയം ജോസ് എന്നും നൈല ഉഷ പറയുന്നു.
ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വരെ മികച്ച നടൻ ആയി തിരഞ്ഞെടുക്കപ്പെട്ട ചെമ്പൻ വിനോദിനെ ജോസ് എന്ന കഥാപാത്രമായും ഇപ്പോൾ സംസ്ഥാന അവാർഡ് വരെ നേടിയ ജോജുവിനെ പൊറിഞ്ചു ആയും തിരഞ്ഞെടുത്തതിൽ അത്ഭുതം ഇല്ലെങ്കിലും മറിയം ആയി അഭിനയിക്കാൻ തന്നെ ക്ഷണിച്ചത് എന്ത് കൊണ്ടാണ് എന്ന് അത്ഭുതപ്പെട്ടു എന്ന് നൈല പറയുന്നു. തന്റെ കഴിവിന്റെ പരമാവധി ആ കഥാപാത്രത്തെ ഏറ്റവും മികച്ചതാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നും നൈല പറഞ്ഞു. ഓഗസ്റ്റ് പതിനഞ്ചിനു ആണ് ഈ ചിത്രം തീയേറ്ററിൽ എത്തുക. നവാഗതനായ അഭിലാഷ് എൻ ചന്ദ്രൻ ആണ് പൊറിഞ്ചു മറിയം ജോസ് രചിച്ചിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.