[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അത്ഭുതം കൊണ്ട് നിശബ്‌ദനായി ഞാൻ; മോഹൻലാലിന്റെ പ്രകടനത്തെ കുറിച്ച് ടി കെ രാജീവ് കുമാർ..!

മലയാള സിനിമയിലെ ഏറ്റവും പരിചയ സമ്പന്നരായ സംവിധായകരിൽ ഒരാളാണ് ടി കെ രാജീവ് കുമാർ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ഒരുപാട് ക്ലാസ്സിക് ചിത്രങ്ങളും മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ മലയാള നടൻ ആരാണെന്നു പറയുകയാണ് ടി കെ രാജീവ് കുമാർ. ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ ആണ് ആ നടൻ എന്നാണ് ടി കെ രാജീവ് കുമാർ പറയുന്നത്. ടി കെ രാജീവ് കുമാർ ഒരുക്കിയ പവിത്രം എന്ന സിനിമയിലെ മോഹൻലാലിന്റെ പ്രകടനം അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. ആ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിൽ മോഹൻലാൽ നടത്തിയ പ്രകടനത്തെ കുറിച്ചു ടി കെ രാജീവ് കുമാർ മനസ്സു തുറക്കുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് സമനില തെറ്റിപ്പോകുന്നതാണ് സീൻ. ഷൂട്ടിംഗിന് മുമ്പ് അദ്ദേഹം അസ്വസ്ഥനായിരുന്നു. പിന്നെ എന്നെ വിളിച്ചിട്ടു പറഞ്ഞു, ഞാൻ ദേ ഇത്രയേ കാണിക്കൂ. എന്നിട്ട് പല്ല് ഇറുമ്മി കാണിച്ചു. മതിയെന്ന് ഞാനും പറഞ്ഞു. പവിത്രം റിലീസ് ചെയ്‌ത ദിവസം പ്രമുഖ സൈക്യാട്രിസ്‌റ്റ് ഡോ.സ്വരരാജ മണി എന്നെ ഫോണിൽ വിളിച്ചു. ഒരാൾ മാനസിക വിഭ്രാന്തിയിലേക്ക് പോകുന്നതിന്റെ ആദ്യ സൂചന പല്ലിറുമ്മലാണ്. ശരീരത്തിന്റെ ചലനം അസ്വാഭാവികമാകും. ആ മാനറിസം ലാൽ ഭംഗിയായി ചെയ്‌തിട്ടുണ്ട്”. ആ വാക്കുകൾ കേട്ട താൻ അത്ഭുതം കൊണ്ട് നിശബ്ദനായി പോയെന്ന് പറയുന്നു ടി കെ രാജീവ് കുമാർ. നിത്യാ മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കോളാമ്പി എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.