ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നുണക്കുഴി’ 100 മില്യൺ സ്ട്രീമിംഗ് വ്യൂവ്സുമായ് ZEE5-ൽ വിജയഗാഥ തുടരുന്നു. സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായ് തിരുവനന്തപുരത്തെ സ്റ്റേഡിയത്തിൽ ചിത്രത്തിന്റെ 10000 ചതുരശ്ര അടിയുടെ പോസ്റ്റർ ലോഞ്ച് ചെയ്തു. ട്രിവാൻഡ്രം കൊമ്പൻസ് എഫ്‌സിയും തൃശ്ശൂർ മാജിക് എഫ്‌സിയും തമ്മിലുള്ള മാച്ചിന് തൊട്ടു മുൻപായ് മിനിസ്റ്ററുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റർ ലോഞ്ചിംഗ്. മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലായ് സെപ്റ്റംബർ 13നാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്. തിയറ്ററുകളിലെ മികച്ച പ്രതികരണത്തിന് ശേഷം പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കേരളയുടെ ഏറ്റവും ഉയർന്ന പ്രീ-സബ്‌സ്‌ക്രിപ്‌ഷനും പ്രീമിയറിന് മുന്നേ ചിത്രം സ്വന്തമാക്കിയിരുന്നു.
സരിഗമ, ബെഡ് ടൈം സ്റ്റോറീസ്, യൂഡ് ലീ ഫിലിംസ് എന്നീ ബാനറുകളിൽ വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സഹനിർമ്മാതാവ് സാഹിൽ എസ് ശർമ്മയാണ്. 2024 ഓഗസ്റ്റ് 15ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം ആശിർവാദാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ചിത്രത്തിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾ അജു വർഗീസ്, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അൽത്താഫ് സലിം തുടങ്ങിയവരും അവതരിപ്പിച്ചു.
ബേസിൽ ജോസഫിന്റെ കഥാപാത്രമായ എബിയിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ തിരക്കഥ രചിച്ച ചിത്രം ഔട്ട് ആന്റ് ഔട്ട് കോമഡി ഫാമിലി എന്റർടൈനറാണ്. zee5 പിആർഒ: വിവേക് വിനയരാജ്
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.