ദുൽഖർ സൽമാൻ നിർമ്മിക്കുകയും നായകനായി അഭിനയിക്കുകയും ചെയ്ത കുറുപ്പ് എന്ന ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച ആണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയ ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ ആണ് നേടുന്നത്. ആദ്യ ദിനം ഈ ചിത്രം പതിനെട്ടു കോടിയോളം ആഗോള കളക്ഷൻ നേടി എന്നാണ് അനൗദ്യോഗികമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഏതായാലും പ്രേക്ഷകർ തീയേറ്ററുകളിലേക്കു വീണ്ടും എത്താൻ ഈ ചിത്രം ഒരു കാരണമായിട്ടുണ്ട്. അതിനു ദുൽഖറിന് നന്ദി പറഞ്ഞു കൊണ്ട് മുന്നോട്ടു വന്ന മലയാള താരങ്ങളിൽ, കല്യാണി പ്രിയദർശന് ദുൽഖർ കൊടുത്ത മറുപടി ഏറെ ശ്രദ്ധ നേടുന്നുണ്ട്. ഇനി നിങ്ങളുടെ ഊഴമാണ് എന്നാണ് കല്യാണിയോട് ദുൽഖർ പറയുന്നത്. മരക്കാർ എന്ന ചിത്രത്തിന് വേണ്ടിയാണു കാത്തിരിപ്പു എന്ന സൂചനയാണ് ദുൽഖർ ആ വാക്കുകളിലൂടെ നൽകിയത്. കാരണം കല്യാണി അഭിനയിച്ചു ഇനി എത്തുന്ന ചിത്രമാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം.
കല്യാണിയുടെ അച്ഛനും ഇന്ത്യൻ സിനിമയുടെ മാസ്റ്റർ ഡിറക്ടറും ആയ പ്രിയദർശൻ ഒരുക്കിയ ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മുതൽ മുടക്കിൽ ഒരുക്കിയ ചിത്രമാണ്. സംസ്ഥാന- ദേശീയ അവാർഡുകൾ ആറെണ്ണമാണ് ഈ ചിത്രം നേടിയെടുത്തത്. രണ്ടു വർഷത്തോളം തീയേറ്റർ റിലീസിന് കാത്തിരുന്ന ഈ ചിത്രം, തീയേറ്റർ സംഘടനയുമായുള്ള പ്രശ്നങ്ങൾ മൂലം ഒറ്റിറ്റി റിലീസ് പോകാൻ തീരുമാനിച്ചെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയും സർക്കാർ തന്നെയും ഇടപെട്ടാണ് ഈ ചിത്രത്തെ തീയേറ്ററുകളിലേക്കു തന്നെ മടക്കി കൊണ്ട് വന്നത്. ഡിസംബർ രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അഞ്ചു ഭാഷകളിൽ ആണ് എത്തുക.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.