[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തീയേറ്ററിലേക്കു ആളെ തിരികെ കൊണ്ട് വന്ന ദുൽഖറിന് നന്ദി പറഞ്ഞു പ്രമുഖ നടീനടൻമാർ..!

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് ഇപ്പോൾ മികച്ച വിജയം നേടി മുന്നേറുകയാണ്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കിയ ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. വമ്പൻ ഹൈപ്പിൽ കേരളത്തിലെ ഏറ്റവും വലിയ റിലീസ് ആയാണ് ഈ ചിത്രം പുറത്തു വന്നത്. ഇപ്പോൾ ഗംഭീര കളക്ഷനും നേടി കുറുപ്പ് മുന്നേറുമ്പോൾ മാസങ്ങൾക്കു ശേഷം കേരളത്തിലെ പ്രദർശന ശാലകൾ ഉത്സവാന്തരീക്ഷത്തിലാണ്. പ്രേക്ഷകർ പതുക്കെ തീയേറ്ററിലേക്ക് മടങ്ങിയെത്തുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ കുറുപ്പ് തീയേറ്ററിൽ എത്തിച്ച ദുൽഖർ സൽമാന് നന്ദി പറയുകയാണ് മലയാള സിനിമയിലെ പ്രമുഖ നടീനടൻന്മാർ. ഇത്തരമൊരു ചിത്രം ഇന്ഡസ്ട്രിക്ക്‌ ഇപ്പോൾ ആവശ്യമായിരുന്നു എന്നും അത് സാധിച്ച ദുൽഖറിന് നന്ദി എന്നും വിനീത് ശ്രീനിവാസൻ കുറിച്ചപ്പോൾ ഇൻസ്റാഗ്രാമിലൂടെ ദുൽഖർ അതിനു നന്ദി പറഞ്ഞത് ഈ വിജയത്തിന്റെ ക്രെഡിറ്റ് പ്രേക്ഷകർക്കാണ് എന്നാണ്.

വിനീത് ശ്രീനിവാസനെ കൂടാതെ, കല്യാണി പ്രിയദർശൻ, നയന, അഹാന കൃഷ്ണ എന്നിവരും ഇൻസ്റാഗ്രാമിലൂടെ ദുൽഖറിനെ അഭിനന്ദിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. അതിനെല്ലാം നന്ദി പറയുന്ന ദുൽഖർ, കല്യാണിയോട് പറയുന്നത് ഇനി നിങ്ങളുടെ ഊഴമാണ് എന്നാണ്. മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ ഡിസംബർ രണ്ടിന് ആഗോള റിലീസ് ആയി എത്താൻ ഒരുങ്ങുകയാണ്. പ്രിയദർശൻ ഒരുക്കിയ ആ ചിത്രത്തിൽ പ്രണവ് മോഹൻലാലിന്റെ ജോഡി ആയി കല്യാണിയും അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ പ്രണവ് മോഹൻലാൽ- കല്യാണി ജോഡികൾ അഭിനയിക്കുന്ന ഹൃദയം എന്ന വിനീത് ശ്രീനിവാസൻ ചിത്രവും ജനുവരിയിൽ തീയേറ്ററുകളിൽ എത്തും. ഏതായാലും കുറുപ്പിന്റെ ഈ വിജയം തീയേറ്ററുകൾക്കു ഒരു ഉണർവ് നൽകിക്കഴിഞ്ഞു എന്നത് തീർച്ചയാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.