ജിമ്മിക്കി കമ്മലിനെ കുറിച്ചു എത്ര പറഞ്ഞാലും തീരാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മോഹൻലാൽ- ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാൻ റഹ്മാൻ ഒരുക്കി വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ആലപിച്ച ഈ ഗാനം അക്ഷരാർഥത്തിൽ ലോകം മുഴുവൻ തരംഗം ആയി കഴിഞ്ഞു.
ഒരുപക്ഷെ ഇത്ര അധികം ആഘോഷിക്കപെട്ട ഒരു ഗാനം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായി കാണില്ല. സോഷ്യൽ മീഡിയ മുഴുവൻ ജിമ്മിക്കി ഡാൻസ് കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ഫേസ്ബുക്കിനെ ജിമ്മിക്കി ബുക്ക് ആക്കി മാറ്റി കഴിഞ്ഞു ഈ ഗാനത്തിന്റെ കോടിക്കണക്കിനു ആരാധകർ.
മലയാളികൾ മാത്രമല്ല, തമിഴനും തെലുങ്കനും മറാത്തിയും തുടങ്ങി ഇന്ത്യക്കു അകത്തും പുറത്തുമെല്ലാം ഭാഷാ ഭേദമന്യേ ജിമ്മിക്കി ഡാൻസ് ആണ് താരം. ഈ ഗാനം മുഴങ്ങാത്ത ആഘോഷങ്ങൾ ഇല്ലാത്ത സ്ഥിതിയിലാണ് കാര്യങ്ങൾ.ഇപ്പോൾ ഇതാ ജിമ്മിക്കി കമ്മൽ ഡാൻസ് ലോക പ്രസിദ്ധ ബ്രിട്ടീഷ് ചാനൽ ആണ് ബിബിസിയിലും എത്തിയിരിക്കുകയാണ്.
ജിമ്മിക്കി കമ്മൽ ലോകം മുഴുവൻ തരംഗമായി എന്ന വാർത്ത കാണിക്കുന്നതിനിടെ ബിബിസി റിപ്പോർട്ടറും ഗാനത്തിന്റെ ഈണത്തിനൊത്തു ചുവടു വെക്കുന്നുണ്ട് ആ വീഡിയോയിൽ. സിനിമയിൽ ശരത് കുമാറും സംഘവും ആണ് ഈ ഗാനത്തിന് നൃത്തം ചെയ്തത് എങ്കിൽ സോഷ്യൽ മീഡിയ മുഴുവൻ കുട്ടികളും മുതിർന്നവരും വൃദ്ധ ജനങ്ങളും സ്ത്രീകളും സ്കൂൾ- കോളേജ് വിദ്യാർത്ഥികളും അടക്കം എല്ലാവരും ഈ ഗാനത്തിന് ചുവടു വെക്കുന്ന വീഡിയോകൾ ആണ് തരംഗം.
രണ്ടു ദിവസം മുൻപ് നടൻ മോഹൻലാൽ ജിമ്മിക്കി ഡാൻസ് കളിച്ച വീഡിയോ റിലീസ് ആയിരുന്നു. ആ വീഡിയോ ഇപ്പോൾ മലയാളത്തിലെ സകലമാന ഫേസ്ബുക്, യൂട്യൂബ് വ്യൂ, ലൈക്സ്, ഷെയർ റെക്കോർഡുകളും തകർത്തു കൊണ്ട് ഒരു കോടി ഡിജിറ്റൽ വ്യൂസിലേക്കു കുതിക്കുകയാണ്.
മോഹൻലാലിന്റെ ഡാൻസ് വീഡിയോ ഇറങ്ങിയിട്ട് 48 മണിക്കൂർ പോലും ആവുന്നതിനു മുൻപേ ആണ് ഈ ചരിത്ര നേട്ടത്തിലേക്ക് ഈ വീഡിയോ അടുക്കുന്നത്. ചിത്രത്തിലെ ഗാന രംഗം മൂന്നു കോടി വ്യൂസിലേക്കു ഉള്ള കുതിപ്പിൽ ആണ്.
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള'യുടെ ആകാംക്ഷ നിറയ്ക്കുന്നതും രസകരവുമായ ട്രെയിലർ പുറത്ത്. ഒരു വളയെ ചുറ്റിപറ്റി…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
This website uses cookies.