കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത് കൊല്ലത്ത് വിജയ് ഫാൻസ് സ്ഥാപിച്ച റെക്കോർഡ് വലിപ്പമുള്ള വിജയ്‌യുടെ കട്ട് ഔട്ടിനെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. 175 അടി വലിപ്പമുള്ള ആ കട്ട് ഔട്ട് ഇന്ത്യൻ സിനിമയിലെ ഒരു സിനിമാ താരത്തിന് വേണ്ടി വെക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ട് ആണ്. ഈ ദീപാവലിക്ക് റിലീസ് ആവാൻ പോകുന്ന വിജയ്- മുരുഗദോസ് ചിത്രമായ സർക്കാരിന്റെ പ്രൊമോഷന്റെ ഭാഗമായി ആണ് അവർ ഈ ചരിത്ര നിമിഷം സൃഷ്ടിച്ചത്. എന്നാൽ അതിനൊപ്പം ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിയും വിജയ് ആരാധകർ ശ്രദ്ധ നേടുകയാണ്. ചങ്ങനാശ്ശേരിയിൽ ഒരു കല്യാണവും നടത്തി കൊടുക്കാൻ പോവുകയാണ് വിജയ് ആരാധകർ.
ചങ്ങനാശേരി ചീരംചിറ സ്വദേശി സിനു സിബിയുടെയും വാഴപ്പള്ളി സ്വദേശിയും മെഡിക്കൽ കോളേജ് സാന്ത്വനം ട്രസ്റ്റ് നിവാസിയുമായ കെ എം മോനിഷയുടെയും വിവാഹം ആണ് വിജയ് ആരാധകർ നടത്തി കൊടുക്കുന്നത്. വിവാഹ ചെലവുകൾക്കു പുറമെ മോനിഷക്കു മൂന്നു പവന്റെ സ്വർണ്ണ ആഭരണവും വിജയ് ഫാൻസ് കൊടുക്കുന്നുണ്ട്. വിജയുടെ കട്ട് ഔട്ടുകൾ സ്ഥാപിക്കുന്നതും അതിൽ പാലഭിഷേകം നടത്തുന്നതും മുതലായ ഒട്ടേറെ ആഘോഷ പരിപാടികൾ സർക്കാർ റിലീസ് ഡേ ഒഴിവാക്കിയാണ് അവർ ഈ വിവാഹ ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരിക്കുന്നത്. മതുമൂല ഗത്സമനി പള്ളി ഓഡിറ്റോറിയത്തിൽ വെച്ചു നവംബർ ആറിന് രാവിലെ 10 മണിക്കാണ് വിവാഹം നടക്കുന്നത്.
കൊല്ലത്ത് കട്ട് ഔട്ട് വെച്ച വിജയ് ആരാധകരും ഏകദേശം ഒരു ലക്ഷം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. വിജയ് ആരാധകരും സിനിമാ പ്രേമികളും ഏറെ കാത്തിരിക്കുന്ന ചിത്രമാണ് സർക്കാർ.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക്…
This website uses cookies.