[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നടനും നിർമ്മാതാവുമായി പ്രേക്ഷക ഹൃദയം കീഴടക്കിയ ജോജു ജോർജ് ഗായകനായും തിളങ്ങുന്നു..!

ഏകദേശം 23 വർഷങ്ങൾക്കു മുൻപാണ് ജോജു ജോർജ് എന്ന നടൻ മലയാള സിനിമയിൽ എത്തുന്നത്. മഴവിൽക്കൂടാരം എന്ന ചിത്രത്തിൽ വളരെ ചെറിയ ഒരു വേഷം ചെയ്തു കൊണ്ടാണ് ജോജു അരങ്ങേറിയത്. പിന്നീട് ഒരുപാട് വലുതും ചെറുതുമായ ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു ജോജു മുന്നോട്ടു പോയി. ആരായാലും മടുത്തു പോവാവുന്ന വർഷങ്ങൾ ആയിരുന്നു അതെല്ലാം. സിനിമയിൽ അഭിനേതാവായി ഒരു ബ്രേക്ക് കിട്ടാൻ വർഷങ്ങൾ നീണ്ട കാത്തിരിപ്പു. പക്ഷെ ജോജു ജോർജ് എന്ന വ്യക്തിക്ക് സിനിമ ജീവശ്വാസം തന്നെയായിരുന്നു. കിട്ടിയ വേഷങ്ങളോട് നൂറു ശതമാനവും നീതി പുലർത്തിയ ഈ കലാകാരൻ തന്റെ സമയത്തിനായി കാത്തിരുന്നു. അർഹതയുള്ളവനെ തേടി ആ നല്ല സമയം വരിക തന്നെ ചെയ്യും എന്നത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു. ശ്രദ്ധിക്കപ്പെടുന്ന വർഷങ്ങൾ ചെയ്തെങ്കിലും ജോജുവിന്റെ കരിയർ മാറ്റി മരിച്ചത് പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ലാൽ ജോസ് ചിത്രത്തിലെ കോമഡി കഥാപാത്രം ആണ്. അതിനു ശേഷം എണ്ണം പറഞ്ഞ കഥാപാത്രങ്ങൾ ആണ് ഈ പ്രതിഭയെ തേടിയെത്തിയത്.

ജോജു എന്ന കലാകാരൻ ഇന്ന് മലയാള സിനിമയിൽ തന്റേതായ സ്ഥാനമുള്ള ഒരു നടനും നിർമ്മാതാവുമാണ്. പ്രേക്ഷകർ ഏറെയിഷ്ടപെടുന്ന ഒരു നടനായി ജോജു വളർന്നു കഴിഞ്ഞു. ജോജുവിനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ മുഴങ്ങുന്ന ജനങ്ങളുടെ കരഘോഷം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. ജൂനിയർ ആർട്ടിസ്റ് മുതൽ, സഹനടൻ ആയും, കൊമേഡിയൻ ആയും വില്ലനായുമെല്ലാം ഒരേപോലെ തിളങ്ങിയ ജോജു ഇന്ന് പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു നായകൻ കൂടിയാണ്. അതിനൊപ്പം ചാർളി, ഉദാഹരണം സുജാത തുടങ്ങിയ ഗംഭീര ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച നിർമ്മാതാവുമായി ജോജു. ഇപ്പോഴിതാ താൻ നായകനായി എത്തുന്ന ജോസെഫ് എന്ന എം പദ്മകുമാർ ചിത്രത്തിലൂടെ ഗായകനുമായി ജോജു ജോർജ് എന്ന കലാകാരൻ തിളങ്ങുകയാണ്. രെഞ്ജിൻ രാജ് ഈണം നൽകിയ ഗാനമാണ് ഈ ചിത്രത്തിൽ ജോജു ജോർജ് ആലപിച്ചിരിക്കുന്നത്. ജോജു എന്ന ഗായകനും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുകയാണ് എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ നമ്മളോട് പറയുന്നത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.