രമേശ് പിഷാരടി നായകൻ ആയി അഭിനയിച്ച നോ വേ ഔട്ട് എന്ന ചിത്രം വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ചിത്രം ആദ്യ ഷോ മുതൽ തന്നെ നേടിയെടുക്കുന്നത്. നിരൂപകരും മികച്ച അഭിപ്രായം പറയുന്ന ഈ ചിത്രം, ഏവരുടെയും പ്രതീക്ഷകൾക്കൊത്തു ചിത്രം ഉയർന്നു എന്നാണ് ഓരോ പ്രതികരണങ്ങളും നമ്മളോട് പറയുന്നത്. പതുക്കെ തുടങ്ങിയ ഈ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. നവാഗതനായ നിതിൻ ദേവീദാസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഒരു സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. റെമോ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെമോഷ് എം എസ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്.
രമേശ് പിഷാരടി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന കഥാപാത്രത്തിന്റെ ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്, ഗൾഫിൽ നിന്നും വന്നതിനു ശേഷം, ഒരു വലിയ തുക പുതിയ ബിസിനസ്സിൽ നിക്ഷേപിച്ചു, കോവിഡ് ലോക്ക് ഡൌൺ വന്നതോടെ കടത്തിലായ ഡേവിഡിന്റെ ജീവിതമാണ് വളരെ വ്യത്യസ്തമായ രീതിയിൽ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ബേസിൽ ജോസെഫ്, ധർമജൻ ബോൾഗാട്ടി, രവീണ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയത് കെ ആർ രാഹുൽ, പശ്‌ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി എന്നിവരാണ്, വർഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കെ ആർ മിഥുൻ ആണ്. ഏതായാലും ഒരു കൊച്ചു ചിത്രം കൂടി മികച്ച വിജയം നേടുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.