ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം ഏപ്രിൽ മാസത്തിൽ ആണ് റിലീസ് ചെയ്യുക. ഇതിലെ അറബിക് കുത്ത് എന്ന ഗാനം സൂപ്പർ ഹിറ്റായി കഴിഞ്ഞു. പൂജ ഹെഗ്‌ഡെ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇതിനു ശേഷം വിജയ് അഭിനയിക്കുന്നത് തെലുങ്കു സംവിധായകൻ വംശി ഒരുക്കാൻ പോകുന്ന തമിഴ്- തെലുങ്കു ദ്വിഭാഷാ ചിത്രത്തിൽ ആണ്. ദിൽ രാജു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രശ്‌മിക മന്ദാന ആണ് നായികയെന്നും ഒരു വലിയ ഗാനരംഗം ഒരുക്കിക്കൊണ്ടാണ് ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വിജയ് ചിത്രങ്ങളിൽ പാട്ടിനും നൃത്തത്തിനും വലിയ പ്രാധാന്യം ആണുള്ളത്. വിജയ് ചിത്രങ്ങളിലെ പാട്ടുകൾ ഇപ്പോഴും വലിയ രീതിയിലാണ് ട്രെൻഡ് ആവാറുള്ളത്. അതുപോലെ ഒന്നിലധികം നായികമാർ വരെയുള്ള വിജയ് ചിത്രങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ പാട്ടും നായികയും ഇല്ലാത്ത ഒരു വിജയ് ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
സൂപ്പര്‍ ഹിറ്റ് ചിത്രം മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും വിജയ്‌യും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ആയിരിക്കും പാട്ടുകളും നായികയുമില്ലാത്തതു എന്നാണ് സൂചന. ദളപതി 67 എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2022 അവസാനത്തോടെ ആയിരിക്കും ആരംഭിക്കുക എന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകേഷിന്റെ മുന്‍ ചിത്രങ്ങളായ മാനഗരത്തിലും കൈതിയിലും ഗാനങ്ങളോ നായികമാരോ ഉണ്ടായിരുന്നില്ല എങ്കിലും വിജയ് നായകനായ മാസ്റ്ററിൽ ഒന്നിലധികം പാട്ടുകളും മാളവിക മോഹനൻ എന്ന നായികാ താരവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ വ്യത്യസ്‌തമായ, പൂര്‍ണ്ണമായ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ദളപതി 67 എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ലോകേഷിന്റെ അടുത്ത റിലീസ് കമൽ ഹാസൻ നായകനായി എത്തുന്ന വിക്രം ആണ്. ജൂൺ മൂന്നിന് ആണ് ഈ ചിത്രം എത്തുക.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.