പ്രശസ്ത മാധ്യമ പ്രവർത്തകനും നിരൂപകനുമായ മനീഷ് നാരായണൻ പ്രിയദർശനുമായി തന്റെ യൂട്യൂബ് ചാനലായ ദി ക്യൂവിന് വേണ്ടി നടത്തിയ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. . അതിൽ പ്രിയദർശൻ പറയുന്ന വാക്കുകൾ ഓരോന്നും ഹൃദയം കൊണ്ടാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. തൊണ്ണൂറിനു മുകളിൽ ചിത്രങ്ങൾ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ പ്രിയദർശൻ തന്റെ ഓരോ വാക്കിലും പുലർത്തുന്ന മിതത്വവും സത്യസന്ധതയും സിനിമാ പ്രേമികളുടെ മനസ്സ് ജയിച്ചു കഴിഞ്ഞു. ആ അഭിമുഖത്തിൽ കാലാപാനി എന്ന തന്റെ ക്ലാസിക് ചിത്രത്തെ കുറിച്ച് പ്രിയൻ പറയുന്ന വാക്കുകളും തന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ ആത്മാർപ്പണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളുമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നത്.
കാലാപാനി എന്ന ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് മോഹൻലാൽ നടത്തിയത്. അതിൽ തന്നെ മോഹൻലാൽ അമരീഷ് പുരി അവതരിപ്പിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് ഓഫീസർ കഥാപാത്രത്തിന്റെ ഷൂ നക്കുന്ന ഒരു ഷോട്ട് ഉണ്ട്. ആ രംഗം മോഹൻലാൽ ഒറിജിനൽ ആയി തന്നെ ചെയ്തത് ആണെന്നും ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ അമരീഷ് പുരി മോഹൻലാലിനെ കെട്ടി പിടിച്ചു കരഞ്ഞു എന്നും പ്രിയൻ ഓർക്കുന്നു. ലോകത്തൊരു നടനും ചെയ്യാൻ മനസ്സ് കാണിക്കാത്ത കാര്യം ആണ് മോഹൻലാൽ ചെയ്തത് എന്നാണ് അമരീഷ് പുരി പറഞ്ഞത്. തന്റെ കഥാപാത്രത്തിന്റെ പൂർണ്ണതക്കു വേണ്ടി ഏതറ്റം വരെയും പോകാൻ ഉള്ള മോഹൻലാലിന്റെ മനസ്സ് ആണ് പ്രിയദർശൻ വെളിപ്പെടുത്തിയത്.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ഇവരുടെ ഇനി വരാനിരിക്കുന്ന സിനിമ, മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രൊജക്റ്റ് ആയ മരക്കാർ; അറബിക്കടലിന്റെ സിംഹം ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.