മലയാളത്തിലെ യുവതാരങ്ങളില്‍ വിലയേറിയ താരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. തുടര്‍ച്ചയായ വമ്പന്‍ ഹിറ്റുകളും മിനിമം ഗാരണ്ടി നല്കുന്നു എന്നതും നിവിന്‍ പോളിയുടെ ഗ്രാഫ് കുത്തനെ ഉയര്‍ത്തുന്നുണ്ട്. 2015ല്‍ ഇറങ്ങിയ പ്രേമത്തോടെ അന്യ ഭാഷ പ്രേമികളും നിവിന്‍ പോളിയുടെ ആരാധകരായി മാറുന്ന കാഴ്ച നമ്മള് കണ്ടതാണ്. വിനീത് ശ്രീനിവാസന് ചിത്രം ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം നിവിന്‍ പോളി നായകനായി എത്തിയ സിനിമകള്‍ എല്ലാം ഹിറ്റുകള്‍ ആയിരുന്നു.
2015ല്‍ എത്തിയ ഒരു വടക്കന്‍ സെല്‍ഫി, പ്രേമം, 2016ല്‍ എത്തിയ ആക്ഷന്‍ ഹീറോ ബിജു, ജേക്കബിന്റെ സ്വര്‍ഗ രാജ്യം എന്നീ ചിത്രങ്ങള്‍ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളും ഈ വര്‍ഷം എത്തിയ സഖാവ് ഹിറ്റും ആയിരുന്നു.
മറ്റൊരു നിവിന്‍ പോളി ചിത്രം കൂടെ ഈ വര്‍ഷം റിലീസിന് എത്തുകയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ആ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രേമം, സഖാവ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അല്‍ത്താഫ് ആണ്.
നിവിന്‍ പോളിയുടെ തന്നെ ബാനര്‍ ആയ പോളി ജൂനിയര്‍ പിക്ചേഴ്സ് ഒരുക്കുന്ന ഈ ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് മലയാളത്തിലെ പ്രശസ്ഥ നിര്‍മ്മാണ കമ്പനിയായ E4 എന്റര്ടൈന്മെന്റ്സും സ്റ്റുഡിയോ 11 റിലീസും ചേര്‍ന്നാണ്.
നിവിന്‍ പോളിയുടെ തുടര്‍ച്ചയായുള്ള ആറാമത്തെ ഹിറ്റ് ആകുമോ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.