കുഞ്ചാക്കോ ബോബൻ, നയൻതാര എന്നി സൂപ്പർതാരങ്ങൾ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ മലയാള ചിത്രമായ നിഴൽ തിയേറ്ററുകളിലേക്ക്. വളരെ നിഗൂഢതയിൽ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളുടെ വളരെ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമാതും മികച്ചതുമായ ഒരു വേഷമായിരിക്കും നിഴലിൽ എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. അഭിനയ ശൈലിയിൽ കുഞ്ചാക്കോ ബോബൻ വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത് എന്ന് ട്രെയിലർ തന്നെ സൂചന നൽകുന്നുണ്ട്. വളരെ ത്രില്ലിംഗ് ആയുള്ള ചിത്രം ഒരു മികച്ച തീയേറ്റർ അനുഭവം തന്നെയായിരിക്കും. ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജോൺ ബോബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ നിഴലിൽ എത്തുന്നത്. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അപ്പു ഭട്ടത്തിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്.സഞ്ജീവിന്റെ തിരക്കഥയിൽ ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം. പിള്ള, ബാദുഷ, സംവിധായകൻ ഫെല്ലിനി ടി.പി, ഗണേശ് ജോസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതല വഹിച്ചിരുന്നത്. വളരെ വലിയ പ്രതീക്ഷയോടെയാണ് ചിത്രം എന്ന തീയറ്ററുകളിലേക്ക് എത്തുന്നത്. കേരളത്തിലെ ഒട്ടു മിക്ക തിയേറ്ററുകളിലും റിലീസ് ചെയ്യുന്ന നിഴൽ ഗംഭീര വിജയം ആയിരിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
മികച്ച ദൃശ്യ വിവരണം എന്ന നിലയിൽ പ്രത്യേകതയുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ദീപക് ഡി. മോഹനാണ്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിന് ശേഷമാണ് നയൻതാര ഒരു മലയാള ചിത്രത്തിന്റെ ഭാഗമാകുന്നത്. സൂപ്പർതാരമായ നയൻതാര ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് പ്രേക്ഷകർക്ക് എന്തുകൊണ്ടും വലിയ പ്രതീക്ഷയാണ് നൽകുന്നത്. സൂരജ് എസ്. കുറുപ്പ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അബൂ ഭട്ടതിരിയും അരുൺ ലാലും ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ചെറിയ നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ കൂടിയും തീയറ്റർ വ്യവസായം വളരെ സജീവമായി തന്നെ മുന്നോട്ടു പോകുന്നതിനാൽ ‘നിഴലി’ലൂടെ മികച്ച തിയേറ്റർ എക്സ്പീരിയൻസ് അനുഭവിക്കാൻ പ്രേക്ഷകർ ഇന്നുമുതൽ തിയേറ്ററുകളിലേക്ക് എത്തിത്തുടങ്ങും
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.