യുവ താരം നിവിൻ പോളി നായകനായി റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സാറ്റർഡേ നൈറ്റ്. കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നിവിൻ പോളി- റോഷൻ ആൻഡ്രൂസ് ടീം ഒന്നിച്ച ഈ ചിത്രം വളരെ രസകരമായി കഥ പറയുന്ന ഒരു ഫൺ ഫിലിമാണ്. മികച്ച പ്രേക്ഷക പ്രശംസ നേടുന്ന സാറ്റർഡേ നൈറ്റ് കേരളത്തിൽ ഹൗസ്ഫുൾ ഷോകളുമായാണ് മുന്നേറുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന ഈ ചിത്രം സൗഹൃദത്തിന്റെ സന്തോഷവും ആവേശവും സ്വാതന്ത്ര്യവുമൊക്കെ ആഘോഷിക്കുന്ന ചിത്രമാണ്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം, വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ, ശാരി എന്നിവരാണ് ഇതിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.
നിവിൻ പോളി അവതരിപ്പിക്കുന്ന സ്റ്റാൻലി എന്ന കഥാപാത്രത്തിനും ആ കഥാപാത്രത്തിന്റെ സൗഹൃദസംഘത്തിനും ചുറ്റും വികസിക്കുന്ന ഈ ചിത്രത്തിൽ പൂച്ച സുനിലായി അജു വർഗീസ് എത്തുമ്പോൾ ജസ്റ്റിൻ ആയി സൈജു കുറുപ്പും അജിത് ആയി സിജു വിത്സനും എത്തുന്നു. വിജയ് മേനോൻ, അശ്വിൻ മാത്യു, പ്രതാപ് പോത്തൻ എന്നിവരും ഇതിൽ വേഷമിട്ടിട്ടുണ്ട്. യുവ പ്രേക്ഷകരെയാണ് സാറ്റർഡേ നൈറ്റ് കൂടുതലായി ആകർഷിക്കുന്നത്. പടവെട്ട് എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു നിവിൻ പോളി ചിത്രം മികച്ച പ്രേക്ഷകാഭിപ്രായം നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ടി ശിവാനന്ദേശ്വരൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അസ്‌ലം കെ പുരയിൽ, ഇതിനു സംഗീതമൊരുക്കിയത് ജേക്സ് ബിജോയ് എന്നിവരാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.