യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ് ഇന്ന് റിലീസ് ചെയ്തു. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പൻ എന്നിവരും വേഷമിട്ട ഈ ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വലിയ സ്വീകരണമാണ് ഇപ്പോൾ ലഭിക്കുന്നത്. നിവിൻ പോളി ആരാധകർ ഏറെ ആവേശത്തോടെ സ്വീകരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പകുതി പൂർത്തിയാവുമ്പോൾ ഇതിനു ലഭിക്കുന്നത് ഗംഭീര പ്രേക്ഷക പ്രതികരണമാണ്. പ്രേക്ഷകർക്ക് പൊട്ടിച്ചിരിയുടെ ഒട്ടേറെ മുഹൂർത്തങ്ങളാണ് ഈ ചിത്രം സമ്മാനിക്കുന്നത്. നിവിൻ പോളി അവതരിപ്പിക്കുന്ന സ്റ്റാൻലി എന്ന കഥാപാത്രം സ്‌ക്രീനിലെത്തുന്നതോടെ വലിയ ആവേശമാണ് പ്രേക്ഷകർക്കും ലഭിക്കുന്നത്.
ഓരോ അഭിനേതാക്കളും കയ്യടി നേടുന്ന ആദ്യ പകുതി അവസാനിക്കുമ്പോൾ അതിലും മുകളിൽ നിൽക്കുന്ന രണ്ടാം പകുതിയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളും പ്രേക്ഷകർക്ക് സമ്മാനിക്കുന്ന സാറ്റർഡേ നൈറ്റ് ആദ്യ പകുതി ഏതായാലും പ്രേക്ഷകർ പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ടി ശിവാനന്ദേശ്വരൻ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അസ്‌ലം കെ പുരയിലാണ്. ജേക്സ് ബിജോയ് ഒരുക്കിയ സംഗീതവും പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.